ഷോട്ട് ഫിലിമിലൂടെയാണ് താന്‍ സിനിമയിലെത്തിയതെന്ന് യുവ നടന്‍ സന്ദീപ്.
''ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷോട്ട് ഫിലിം ചെയ്ത് തുടങ്ങിയത്. നാട്ടിലുള്ളവര്‍ അമ്മയോടൊക്കെ പറയും ചെക്കന്‍ ഷോട്ട് ഫിലിം നന്നായി അഭിനയിച്ചുവെന്നൊക്കെ.
എവിടെയൊക്കെ അമ്മയ്ക്കും അച്ഛനും തോന്നിയിട്ടുണ്ട് എനിക്ക് ടാലന്റ് ഉണ്ടെന്ന്. എന്നാല്‍ അവിടെ എത്താന്‍ പാടാണല്ലോ, ലക്ഷക്കണക്കിന് പേര്‍ ആഗ്രഹിക്കുന്ന പ്ലാറ്റ്‌ഫോമാണ്. 10 ലക്ഷം പേരില്‍ ഒരാള്‍ മാത്രമാണ് നീ എത്തിപ്പെടാന്‍ പാടാണെന്ന് അവര്‍ പറയും.
/filters:format(webp)/sathyam/media/media_files/2025/06/20/32ac1ced-c314-4a61-9426-75e901601c89-2025-06-20-12-13-02.jpg)
മാത്രമല്ല, ഫിനാന്‍ഷ്യലി പിന്തുണയ്ക്കാന്‍ മാത്രമുള്ള സാമ്പത്തിക നിലയും വീട്ടില്‍ ഇല്ല. കുടുംബം നോക്കണം ഞാനും സമ്പാദിച്ച് തുടങ്ങണമെന്ന ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നു.
നിന്റെ പരിപാടികളുമായി മുന്നോട്ട് പോയിക്കോ എന്നാല്‍ ജോലിക്കുള്ള സാധ്യത കൂടി കണ്ടെത്തണമെന്ന് പറഞ്ഞു. അങ്ങനെ വിഎഫ്ക് പഠിക്കാന്‍ ഞാന്‍ ബംഗളുരുവിലേക്ക് പോയി.
കോവിഡ് സമയത്താണ് ജോലി ചെയ്യേണ്ട അനിവാര്യത വരുന്നത്. അങ്ങനെ ബംഗളുരുവില്‍ ജോലി ചെയ്തു. കോര്‍പറേറ്റ് ജോലിയായത് കൊണ്ട് തന്നെ ആ രീതികള്‍ എനിക്ക് പാടായിരുന്നു. രണ്ട് വര്‍ഷത്തോളം ജോലി ചെയ്തു. നിതിന്‍ ചേട്ടന്‍ ഫാലിമി പ്രൊജക്ട് ഓണ്‍ ആയെന്ന് പറഞ്ഞപ്പോഴാണ് ജോലി രാജിവച്ച് വരുന്നത്...''