മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ താന്‍ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നുവെന്ന് നടി ബനിത സന്ധു.
''സൗത്ത് ഇന്ത്യന്‍ സിനിമ ചെയ്തപ്പോള്‍ ബോഡി ഷെയ്മി നേരിടേണ്ടി വന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. മെലിഞ്ഞ് ചുള്ളിക്കമ്പു പോലെയായതിനാല്‍ വൃത്തികെട്ടവളെന്നാണ് എന്നെ വിളിച്ചിരുന്നത്. ഇത്ര മെലിഞ്ഞിരിക്കുന്ന ഒരാളോട് എങ്ങനെയാണ് കൂടെ അഭിനയിക്കുന്നയാള്‍ക്ക് പ്രണയം തോന്നുക എന്ന് ചോദിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/23/banita-sandhu-2025-06-23-19-05-32.jpg)
എന്നാല്‍ ട്രോളുകളെ ഞാന്‍ കാര്യമാക്കിയെടുത്തില്ല. ഞാന്‍ വളര്‍ന്ന നാട്ടിലെ പശ്ചാത്തലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഞാന്‍ അതില്‍ അസ്വസ്ഥയായില്ല. എന്റെ രൂപത്തില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ സൗന്ദര്യ സങ്കല്‍പ്പമെന്ന് മനസിലായി.
ഞാന്‍ അതിനെ അങ്ങനെ മാത്രമാണ് കണ്ടത്. ഞാനത് ഹൃദയത്തിലേക്കെടുത്തില്ല. ദൈവമേ എനിക്ക് വണ്ണം കൂട്ടണമല്ലോ എന്നും ചിന്തിച്ചില്ല. ഞാന്‍ സ്വാഭാവികമായി തന്നെ വളരെ മെലിഞ്ഞിട്ടാണ്. പക്ഷെ ആരോട് വേണമെങ്കിലും ചോദിച്ചോളൂ, സെറ്റില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഞാനാകും...''