സമ്മര്‍ദ്ദം കാരണമല്ല ലഹരി ഉപയോഗം നിര്‍ത്തിയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ.
''നമ്മള്‍ ലഹരി ഉപയോഗിക്കുമ്പോള്‍ ബുദ്ധിമുട്ടിലാകുന്നത് ചുറ്റുമുള്ള മറ്റുള്ളവരാണ്. ഓരോരുത്തരുടെ ശീലങ്ങളാണതെല്ലാം. നമ്മള്‍ ഉപയോഗിക്കുന്നതുകൊണ്ടും മറ്റേയാള്‍ ഉപയോഗിക്കാത്തതുകൊണ്ടും പരസ്പരം കുറ്റം പറയും.
ആസക്തി എന്നാല്‍ ലഹരിയോട് മാത്രമല്ല, പഞ്ചസാരയും ഉപ്പുമാണ് ഏറ്റവും വലിയ ആസക്തിയുണ്ടാക്കുന്നവ. ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിഷങ്ങളാണു രണ്ടും.
/filters:format(webp)/sathyam/media/media_files/2025/06/28/shine-tom-chacko-33642321-94fa-4be3-affc-4d75bb26473-resize-750-2025-06-28-17-23-28.webp)
ഇപ്പോള്‍ വിത്ഡ്രോവല്‍ സിംപ്ടംസ് ഉണ്ട്. ഡബ്ബ് ചെയ്യുമ്പോള്‍ ഇടയ്ക്ക് പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. ആ സമയങ്ങളൊക്കെ എന്തെങ്കിലും ഗെയിമുകളിലേക്ക് മാറ്റിവിടാനാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അരമണിക്കൂര്‍ ടെന്നിസ് കളിച്ചശേഷം ഡബ്ബ് ചെയ്യാന്‍ പോയി. അതു കഴിഞ്ഞു അരമണിക്കൂര്‍ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കില്‍ വിത്ഡ്രോവല്‍ സിംപ്ടംസ് കൂടുതലായി വരികയും മടുപ്പുണ്ടാവുകയും പഴയ ശീലങ്ങളിലേക്ക് തിരിച്ചുപോവാനുള്ള വ്യഗ്രതയുണ്ടാവുകയും ചെയ്യും.
ടെന്നിസ് കളിച്ചുതുടങ്ങിയപ്പോഴാണ് ടിവിയില്‍ കാണുന്നതുപോലെ എളുപ്പമല്ലെന്ന് മനസിലായത്. ഇപ്പോള്‍ നീന്തല്‍ പഠിക്കുന്നുണ്ട്...''