/sathyam/media/media_files/2025/08/28/cb5d0ae3-7734-49bc-bfe2-c6766c080a5c-2025-08-28-15-57-23.jpg)
ബിരിയാണി എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി 2025-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടി.
കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ട്രെയിലര്‍ പ്രകാശനം ചെയ്ത് ശ്രദ്ധ നേടിയ ഈ ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ പ്രകടനത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ പ്രമോദ് വെളിയനാട് സ്‌പെഷ്യല്‍ ജ്യൂറി അവാര്‍ഡും നേടി.
അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
റിമ കല്ലിങ്കല്‍, സരസ ബാലുശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍.ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു. ശ്യാമപ്രകാശ് എം.എസ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് അപ്പു ഭട്ടത്തിരി.
സംഗീതം - സെയ്ദ് അബാസ്, വസ്ത്രാലങ്കാരം - ഗായത്രി കിഷോര്‍, പ്രൊസ്റ്റെറ്റിക് ആന്‍ഡ് മേക്കപ്പ് - സേതു ശിവനന്ദന്‍, അഷ്റഫ്, സിങ്ക് സൗണ്ട് - ഹരികുമാര്‍ മാധവന്‍ നായര്‍, സൗണ്ട് മിക്‌സിംഗ് - ജോബിന്‍ രാജ്, സൗണ്ട് ഡിസൈന്‍ - സജിന്‍ ബാബു, ജുബിന്‍ രാജു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അജിത് സാഗര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - സുഭാഷ് സണ്ണി മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍ (സ്റ്റോറീസ് സോഷ്യല്‍). പിആര്‍ഒ - എ.എസ്. ദിനേശ്.