കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി.
പ്രദേശത്തെ പ്രദേശിക മാധ്യമപ്രവര്‍ത്തകന്‍ സജീവന്‍ നായരാണ് പോലീസില്‍ പരാതി നല്‍കിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകള്‍ കൈയേറ്റം ചെയ്‌തെന്നാണ് പരാതി. അക്കര കൊട്ടിയൂരില്‍ ഇന്ന് രാവിലെ എട്ടരയ്ക്കാണ് സംഭവം.
ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവന്‍ നായര്‍.
ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതെന്നും ഉടനെ തന്നെ കൂടെയുള്ളവര്‍ ഫോട്ടോ എടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വിലക്കുകയും കൈയേറ്റം ചെയ്യുകയായിരുന്നെന്നുമാണ് പരാതി.