ദുരൂഹ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം മിലന്‍ പൂര്‍ത്തിയായി; സംവിധാനം ആര്‍. ശ്രീനിവാസന്‍

വേറിട്ട ജീവിതവീക്ഷണങ്ങള്‍ അവരുടെ ജീവിതങ്ങളെ എത്തരത്തില്‍ ബാധിക്കുന്നുവെന്നാണ് 'മിലന്‍' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്.

author-image
ഫിലിം ഡസ്ക്
New Update
424242

ആധുനിക തലമുറ എല്ലാ കാര്യങ്ങളിലും മാറി ചിന്തിക്കുകയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നവരുമാണ്. ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളില്‍ പോലും വ്യത്യസ്ഥ കാഴ്ച്ചപ്പാട് അവലംബിക്കുന്നവരായിരിക്കും അവര്‍. 

Advertisment

വേറിട്ട ജീവിതവീക്ഷണങ്ങള്‍ അവരുടെ ജീവിതങ്ങളെ എത്തരത്തില്‍ ബാധിക്കുന്നുവെന്നാണ് 'മിലന്‍' എന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ, മാടന്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ ആര്‍. ശ്രീനിവാസന്‍ ആണ്.

കിരണ്‍ നായര്‍, മിലന്‍, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്‌ളൂര്‍, അഖിലന്‍ ചക്രവര്‍ത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണന്‍, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരന്‍ കാലടി, മഹേഷ് വി എന്നിവര്‍ കഥാപാത്രങ്ങളാകുന്നു.

5353

ബാനര്‍ - ശ്രീജിത്ത് സിനിമാസ്, എച്ച് ഡി സിനിമാസ്, രാഗരഞ്ജിനി ക്രിയേഷന്‍സ്, സംവിധാനം - ആര്‍ ശ്രീനിവാസന്‍, ഛായാഗ്രഹണം - കിഷോര്‍ലാല്‍, എഡിറ്റിംഗ്, കളറിസ്റ്റ് - വിഷ്ണു കല്യാണി, തിരക്കഥ - അഖിലന്‍ ചക്രവര്‍ത്തി, സംഗീതം, പശ്ചാത്തല സംഗീതം - രഞ്ജിനി സുധീരന്‍, ഗാനരചന - അഖിലന്‍ ചക്രവര്‍ത്തി, സാംസണ്‍ സില്‍വ, ആലാപനം - അന്‍വര്‍ സാദത്ത്, സാംസണ്‍ സില്‍വ, സൂരജ് ജെ ബി, സീമന്ത് ഗോപാല്‍, രഞ്ജിനി സുധീരന്‍, കീര്‍ത്തന രാജേഷ്, ആര്യ ബാലചന്ദ്രന്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - സതീഷ് മരുതിങ്കല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജി എസ് നെബു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - വിവിന്‍ മഹേഷ്, കല- പ്രദീപ് രാജ്, സൗണ്ട് ഡിസൈനര്‍ - രാജീവ് വിശ്വംഭരന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ശ്രീജിത്ത് ശ്രീകുമാര്‍, സംവിധാന സഹായികള്‍ - സുഷമ അനില്‍, ഗായത്രി ശ്രീമംഗലം, സ്റ്റുഡിയോ-എച്ച് ഡി സിനിമാ കമ്പനി, ചിത്രാഞ്ജലി, എസ് കെ ആര്‍ എറണാകുളം, സ്റ്റില്‍സ്- സായ് വഴയില, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

Advertisment