ഞാന്‍ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകള്‍ക്ക് എന്താണ്, ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്; ആരോപണങ്ങള്‍ വ്യാജമെന്ന് രേണു സുധി

കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാള്‍ രേണുവിനെ വിവാഹം കഴിച്ചെന്നായിരുന്നു പ്രചാരണം.

author-image
ഫിലിം ഡസ്ക്
New Update
tetet

വിവാഹം സംബന്ധിച്ച് പല അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോട്ടയം സ്വദേശിയും പാസ്റ്ററുമായ ബിനു എന്നയാള്‍ രേണുവിനെ വിവാഹം കഴിച്ചെന്നായിരുന്നു പ്രചാരണം.

Advertisment

''എന്നെ താലികെട്ടിയ ഏക വ്യക്തി സുധിച്ചേട്ടനാണ്. നിയമപരമായി വിവാഹം കഴിച്ചയാളും അദ്ദേഹം തന്നെ. അത് ഞാന്‍ എവിടെ വേണമെങ്കിലും പറയും. 

ആരാണ് ഇത്തരം കഥകളെല്ലാം ഉണ്ടാക്കുന്നത്. അങ്ങനെ ഒരു പാസ്റ്ററെ എനിക്ക് അറിയുക പോലുമില്ല. ഇത്രയും നാള്‍വരെ ആര്‍ക്കും ഒരു വിഷയവുമില്ലായിരുന്നു. ഇപ്പോഴാണ് ഓരോന്നൊക്കെ കുത്തിപ്പൊക്കുന്നത്.

എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങള്‍ സുധിച്ചേട്ടനോടും കുടുംബത്തോടും മാത്രമല്ല, മൂത്ത മകന് അറിവായ കാര്യത്തില്‍ അവനോടും പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഞങ്ങള്‍ തമ്മിലുള്ള കല്യാണം കഴിഞ്ഞത്. 

ഞാന്‍ പാസ്റ്ററെ കെട്ടിയാലും കെട്ടിയില്ലെങ്കിലും ഇവറ്റകള്‍ക്ക് എന്താണ്. ഞാന്‍ ഒന്നും മറച്ച് വച്ചിട്ടില്ല. ഇതേക്കുറിച്ച് ഒരു മനുഷ്യനും ഇതുവരെ എന്നോട്ട് ചോദിച്ചിട്ടുമില്ല. വലിയ സംഭവം കണ്ടുപിടിച്ചത് പോലെയാണ് ഇപ്പോഴത്തെ ആരോപണം. 

ആരാണ് ഈ കമന്റ് ഇടുന്നത് എന്നതൊക്കെ വളരെ വ്യക്തമായി എനിക്കറിയാം. ഞാന്‍ ഇവരൊക്കെ ഉദ്ദേശിക്കുന്നതിനേക്കാള്‍ വലിയ സെലിബ്രിറ്റിയാകുമോ എന്നൊക്കെ ഓര്‍ത്തിട്ടാണ് ഇങ്ങനെ പറയുന്നത്. അല്ലാതെ ഇവരെക്കൊണ്ടൊന്നും അഞ്ച് പൈസയുടെ ഉപകാരമില്ല...''