ഞാന്‍ പാടി കഴിയുന്നതിന് മുമ്പ് നിര്‍ത്താന്‍ അദ്ദേഹം പറഞ്ഞു, എന്നെക്കൊണ്ട് പാടാന്‍ പറ്റില്ല, എന്റെ ശബ്ദം വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു: മീര അനില്‍

"ഒരുപാട് പേരെ സ്വാധീനിക്കാന്‍ എന്റെ ജോലിക്ക് സാധിക്കുമെന്ന വിശ്വാസമുണ്ട്"

author-image
ഫിലിം ഡസ്ക്
New Update
244242

രഞ്ജിനി ഹരിദാസിനെ കണ്ടുകൊണ്ടാണ് താന്‍ അവതാരക രംഗത്തേക്ക് കടന്നുവന്നതെന്ന് അവതാരിക മീര അനില്‍. 

Advertisment

''രഞ്ജിനി ഹരിദാസിനെ കണ്ടുകൊണ്ടാണ് അവതാരക രംഗത്തേക്ക് കടന്നുവന്നത്. ഒരുപാട് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒരു സാധരണ മലയാള സ്ത്രീയാണ് ഞാന്‍. 

ഒരുപാട് പേരെ സ്വാധീനിക്കാന്‍ എന്റെ ജോലിക്ക് സാധിക്കുമെന്ന വിശ്വാസമുണ്ട്. ജനങ്ങളോട് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിവുണ്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും മികച്ച അവതാരകയാകാം. ഇന്നത്തെ തലമുറയ്ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാം.

57757

എന്റെ അച്ഛനോ കുടുംബത്തിലുളളവരോ സിനിമയില്‍ നിന്നുള്ളവരല്ല. കോമഡി സ്റ്റാറിലൂടെയാണ് എന്റെ കരിയര്‍ മാറിമറിഞ്ഞത്. അതില്‍ ആദ്യം മുഖ്യ അവതാരകയായിട്ടല്ല വന്നത്. മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന ജോലി മാത്രമായിരുന്നു എന്റേത്. സ്റ്റേജിന്റെ അടുത്ത് പോലും എന്നെ ഷൂട്ട് ചെയ്തിരുന്നില്ല. 

പലരും എന്നെ അടിച്ചുതളിക്കാരി ജാനു എന്ന് കളിയാക്കുമായിരുന്നു. പല കാര്യങ്ങളും ആത്മാര്‍ത്ഥമായിട്ട് ചെയ്തിട്ടും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആടുജീവിതം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചെയ്തിരുന്നു. അന്ന് വേദിയില്‍ സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാവരും ഉണ്ടായിരുന്നു. അന്ന് മോഹന്‍ലാലിനോട് ഞാന്‍ ചോദിക്കാന്‍ പാടില്ലാത്ത കാര്യം ചോദിച്ചെന്ന് പറഞ്ഞ് കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

535355

ചെറുപ്പത്തില്‍ പലയിടത്തും നിന്നും അവഗണന ലഭിച്ചിരുന്നു. അത് ലഭിച്ചത് സിനിമാനടനായ ജഗന്‍നാഥനില്‍ നിന്നാണ്. അദ്ദേഹം കഥകളി സംഗീതവും ലളിതഗാനമൊക്കെ പഠിപ്പിക്കാറുണ്ട്. അച്ഛന് എന്നെ ലളിത ഗാനം പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്ത് വളരെ പ്രതീക്ഷയോടെ പോയി. എന്നോട് അദ്ദേഹം ഒരു ഗാനം ആലപിക്കാന്‍ പറഞ്ഞു. ഞാന്‍ പാടി കഴിയുന്നതിന് മുമ്പ് തന്നെ നിര്‍ത്താന്‍ അദ്ദേഹം പറഞ്ഞു. 

എന്നെക്കൊണ്ട് പാടാന്‍ പറ്റില്ല, എന്റെ ശബ്ദം വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് അച്ഛന്‍ എന്നെ ആശ്വസിപ്പിച്ചു. പക്ഷെ ഒരുപാട് സ്റ്റേജുകളില്‍ ഞാന്‍ അവതാരകയായി എത്തിയിട്ടും ഒരു പാട്ടുപോലും പാടിയിട്ടില്ല. അന്ന് കുഞ്ഞുമനസിലേറ്റ മുറിവ് ഇന്നും മനസിലുള്ളതുകൊണ്ടായിരിക്കാം. എന്റെ അച്ഛനെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് പറയാമായിരുന്നു. ഒരു കുട്ടിയോട് ആരും ഇങ്ങനെ ചെയ്യരുത്...'' 

 

Advertisment