'അമ്മ'യുടെ തെരഞ്ഞെടുപ്പ് മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറി; ഇന്ന് പത്രിക പിന്‍വലിക്കും

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവരോടടക്കം ചര്‍ച്ച ചെയ്തശേഷമാണു ജഗദീഷിന്റെ പിന്മാറ്റം.

author-image
ഫിലിം ഡസ്ക്
New Update
a5dbd816-4561-4b16-a7e9-0c42d40dc5c8

താരസംഘടന 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന്‍ ജഗദീഷ് പിന്മാറി. പ്രസിഡന്റുസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ഇന്ന് പത്രിക പിന്‍വലിക്കും.

Advertisment

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവരോടടക്കം ചര്‍ച്ച ചെയ്തശേഷമാണു ജഗദീഷിന്റെ പിന്മാറ്റം. ഇതോടെ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ എണ്ണം നാലായി.

പത്രിക സമര്‍പ്പിച്ചിരുന്ന രവീന്ദ്രന്‍ കഴിഞ്ഞദിവസം മത്സരത്തില്‍നിന്നു പിന്മാറിയിരുന്നു. നിലവില്‍ ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണു പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍.

Advertisment