/sathyam/media/media_files/2025/08/07/3709461b-3773-4c81-9daf-4e8a5cae358a-2025-08-07-15-38-59.jpg)
തന്നെ മനസിലായവര്‍ക്കൊപ്പം വളരെ കുറച്ചുമാത്രമേ ജോലി ചെയ്തിട്ടുള്ളൂവെന്ന് നടി ഉര്‍വശി
''എല്ലാവരും നമ്മളെ മനസിലാക്കണമെന്നില്ല. എനിക്ക് മനസിലായവര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ മനസിലായവര്‍ക്കൊപ്പം വളരെ കുറച്ചുമാത്രമേ ജോലി ചെയ്തിട്ടുള്ളൂ.
എന്നെ മനസിലാക്കാത്തത് അവരുടെ തെറ്റല്ല. കയ്പ്പേറിയ അനുഭവങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ എനിക്ക് താത്പര്യമില്ല. എല്ലാം നല്ലതിനാണ് എന്നാണ് ചിന്തിക്കാറുള്ളത്. ജീവിതത്തിന് ബലം തരുന്നത് കയ്പ്പേറിയ അനുഭവങ്ങളാണ്.
കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ ദൈവം എന്തെങ്കിലും തരും. അങ്ങനെയാണ് ഞാന്‍ കരുതുന്നത്. വളരെക്കാലം കഴിഞ്ഞതിനുശേഷമാണ് എനിക്കിതെല്ലാം മനസിലായത്. കുറച്ച് കഷ്ടപ്പെട്ട ശേഷമാണ് മനസിലായത്.
എനിക്ക് മനസിലാക്കി തരാനുള്ള ദൈവത്തിന്റെ പ്രവൃത്തിയാണ്. ഒരാള്‍ ആരാണ്, എപ്പോള്‍ നമുക്കൊപ്പം കാണും എന്നെല്ലാം മനസിലാക്കാന്‍ സാധിച്ചു...''