/sathyam/media/media_files/2025/08/14/50861745-c64d-4fbe-8ef9-4f44e89f4616-2025-08-14-22-33-38.jpg)
വിവാഹം ജീവിതത്തില്‍ അത്യാവശ്യമാണെന്ന് തോന്നിയിട്ടില്ലെന്ന് തന്റെ വിവാഹമോചനത്തെക്കുറിച്ച് നടന്‍ രാഹുല്‍ രവി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
''ആ ബന്ധം വര്‍ക്കൗട്ടാവില്ലെന്ന് ഞങ്ങള്‍ക്ക് ആദ്യമേ അറിയാമായിരുന്നു. എന്നിട്ടും ഞങ്ങള്‍ ട്രൈ ചെയ്തു. എന്നിട്ടും വര്‍ക്കൗട്ടായില്ല. അതുകൊണ്ട് വേര്‍പിരിഞ്ഞു.
ആരോപണങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഉന്നയിക്കാം. കേസ് ആര്‍ക്കുവേണമെങ്കിലും കൊടുക്കാം. കേസുവന്നാല്‍ കാണിക്കാനുള്ള തെളിവുകളും എന്റെ പക്കലുണ്ട്. സെലിബ്രിറ്റിയായതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സത്യമേത്, കളവേത് എന്ന് പരിശോധിക്കപ്പെടുന്നില്ല. ആരാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്തിനാണ് ചെയ്യുന്നതെന്നും അറിയാമായിരുന്നു. എന്നാല്‍ ഞാന്‍ നിശബ്ദത പാലിച്ചു. ആത്മാഭിമാനമായിരുന്നു പ്രധാനം.
ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല, എന്റെ പേരില്‍ കേസും വന്നിട്ടില്ല. വിവാഹം ജീവിതത്തില്‍ അത്യാവശ്യമാണെന്ന് തോന്നിയിട്ടില്ല. ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാറില്ല...''