വേടനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ആരാണ് യഥാര്‍ത്ഥതില്‍ തങ്ങളുടെ ശത്രുവെന്ന് ദളിത് സമൂഹത്തിലുള്ളവര്‍ ആയിരം തവണ ചിന്തിക്കണം. വേടനെ അയ്യങ്കാളിയോടൊപ്പമൊക്കെ വച്ച് താരതമ്യം ചെയ്യുന്നത് കണ്ടു.
ദളിതന്റെ അവസ്ഥ വിറ്റ് കാശാക്കുന്ന വേടന്‍ എന്ത് അടിസ്ഥാനത്തിലാണ് ദളിതന് വേണ്ടി സംസാരിച്ചതെന്ന് പറയുന്നത്. ഏത് സാഹചര്യത്തില്‍, ഏത് പോയിന്റിലാണ് വേടന്‍ ദളിതന് സംസാരിച്ചത്.
'ഉമ്പായി കുച്ചാണ്ട് പാണന്‍ കത്തണമാ..' എന്ന് കലാഭവന്‍ മണി എഴുതിവെച്ചത് അയാളുടെ സ്വന്തം അവസ്ഥയാണ്. സ്വന്തം അനുഭവങ്ങളിലൂടെ കണ്ട കാഴ്ചകളാണ് കലാഭവന്‍ മണി എഴുതിയത്. അല്ലാതെ മറ്റ് ലോകരാജ്യങ്ങളില്‍ കണ്ട അവസ്ഥകളും നമ്മുടെ നാട്ടിലെ അവസ്ഥകളും എഴുതുമ്പോള്‍ മറ്റവന്റെ ദയനീയത വിറ്റ് ലക്ഷക്കണക്കിന് രൂപയാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇവരൊക്കെ പിആര്‍ വര്‍ക്ക് ചെയ്യാന്‍ വളരെ മിടുക്കരാണ്. ഇതൊക്കെ ചെയ്യാം, പക്ഷെ നന്മമരം കളിക്കരുത്. നേരത്തെ വേടനെ അനുകൂലിച്ച് എഴുതിയ വ്യക്തിയാണ്. വേടനെയയല്ല കുറ്റം പറയുന്നത്, പൊതുസമൂഹത്തോടാണ് പറയുന്നത്.
അയാള്‍ പാട്ടുകാരനാണ്, റാപ്പറാണ്, ആസ്വദിക്കാന്‍ ഒരു പുതുതലമുറയുണ്ട്. അത് അയാള്‍ നല്ല രീതിയില്‍ ചെയ്യുന്നു. പുതു തലമുറക്ക് ജാതിയും നിറമൊന്നും വിഷയമല്ല. അവര്‍ക്ക് ആസ്വാദനമാണ് വലുത്.
വേടനെ മുന്‍നിര്‍ത്തി ഇവിടുത്തെ ദളിത് സമൂഹത്തിന്റെ പ്രതിനിധിയാക്കി മാറ്റി, അയ്യങ്കാളി പരിവേഷവും കൊടുത്ത് ആരാണ് കളിക്കുന്നത്. അടിസ്ഥാനപരമായ വേടന്‍ ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ല. വേടന്റെ രാഷ്ട്രീയം നോക്കി പോയാല്‍ അത് ബി.ജെ.പിക്കാര്‍ പറയുന്ന രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കേണ്ടി വരും. അയാളിലൂടെ ജാതിയമായ ഭിന്നിപ്പിന് ശ്രമിക്കുന്നു...''