മക്കളുടെ കസ്റ്റഡിക്കായി വര്‍ഷങ്ങളോളം നിയമപോരാട്ടം നടത്തുമെന്ന് നടന്‍ ജയം രവി. മക്കളാണ് തന്റെ ഭാവിയും സന്തോഷമെന്നും മകനെ സിനിമയിലേക്ക് കൊണ്ടുവരുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജയം രവി പറയുന്നു.
''എന്റെ മക്കളായ ആരവിന്റെയും അയാന്റെയും കസ്റ്റഡി എനിക്ക് വേണം. പത്തല്ല 20 അല്ല എത്ര വര്‍ഷം നീണ്ടാലും ഈ വിവാഹമോചനത്തിനായി കോടതിയില്‍ പോരാടാന്‍ ഞാന്‍ തയാറാണ്.
എന്റെ ഭാവി എന്റെ മക്കളാണ്. അവരാണ് എന്റെ സന്തോഷം. മൂത്ത മകന്‍ ആരവിനൊപ്പം ചേര്‍ന്ന് സിനിമ നിര്‍മിക്കണം. മകനെ സിനിമയിലേക്ക് കൊണ്ടുവരണം എന്നതാണ് എന്റെ സ്വപ്‌നം.
ആറ് വര്‍ഷം മുമ്പ് ഞാന്‍ അവനൊപ്പം ടിക് ടോക്കില്‍ അഭിനയിച്ചു. അതാണ് എന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസം. വീണ്ടും അങ്ങനെയൊരു ദിവസത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്...''