സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. താനുള്‍പ്പെട്ട കേസില്‍ തനിക്ക് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ദുഷ്പ്രചാരണങ്ങള്‍ ശക്തമായി തുടരുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
''എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, അഭ്യുദയകാംക്ഷികളേ,
എനിക്കെതിരായ ദുഷ്പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു.
ഞാനുള്‍പ്പെടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ എനിക്ക് അനുകൂലമായ ഒരു റഫറല്‍ റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കുമ്പോഴും ഇത്തരത്തില്‍ ദുഷ്പ്രചാരണം തുടരുന്നത് എന്നെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഈ പ്രവൃത്തി ചെയ്യുന്ന 'പ്രമോട്ടര്‍മാരോട്' അതില്‍ നിന്ന് പിന്മാറണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ പ്രതികരിക്കാത്തതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. കൃത്യമായ സമയം വരുമ്പോള്‍ ഞാന്‍ പ്രതികരിക്കും. അതുവരെയും മൗനത്തിന് തങ്കത്തിന്റെ മൂല്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്‌നേഹത്തോടെ, ബാലചന്ദ്ര മേനോന്‍...''