/sathyam/media/media_files/2025/08/09/4a9913ba-02ad-4016-96f8-7ef181103d9f-2025-08-09-15-33-55.jpg)
വളരെയധികം മെലിഞ്ഞ് അലന്‍സിയര്‍ പോലീസ് വേഷത്തില്‍ നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ അലന്‍സിയറിന് എന്തെങ്കിലും രോഗം ബാധിച്ചോ എന്ന സംശയങ്ങളും ചോദ്യങ്ങളും ഉയരാന്‍ തുടങ്ങി.
'വേറെ ഒരു കേസ്' എന്ന ചിത്രത്തിലെ പോസ്റ്ററായിലരുന്നു അത്. എന്നാലിപ്പോള്‍ വിഷയത്തില്‍ സംവിധായകന്‍ ഷെബി ചൗഘട്ട് പ്രതികരിച്ചിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ചിത്രത്തിലെ വേഷത്തെക്കുറിച്ച് സംസാരിക്കാന്‍ അലന്‍സിയറെ കാണാന്‍ പോയ സമയത്ത് അല്‍പ്പം വണ്ണം കുറയ്ക്കണമെന്ന് തമാശയ്ക്ക് പറഞ്ഞിരുന്നു. ഇതിനായി കുറച്ച് ടിപ്‌സും പറഞ്ഞുകൊടുത്തു.
പിന്നീട് അദ്ദേഹത്തെ 'വേറെ ഒരു കേസ്' സിനിമയുടെ ലൊക്കേഷനില്‍വച്ചാണ് കാണുന്നത്. കണ്ടപ്പോള്‍ ഞെട്ടിപ്പോയി. എന്തെങ്കിലും അസുഖമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ സിനിമയ്ക്ക് വേണ്ടി ഡയറ്റിലായിരുന്നെന്നാണ് അലന്‍സിയര്‍ പറഞ്ഞത്.
ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ അര്‍ദ്ധരാത്രി വരെ അദ്ദേഹം ഊര്‍ജ്ജസ്വലനായിരുന്നു. മാത്രമല്ല ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ബിംഗിനെത്തിയപ്പോഴും പൂര്‍ണ ആരോഗ്യവാനായിരുന്നു...''