എന്നോട് ലളിതാമ്മയുടെ ഫോണിലേക്ക് വിളിക്കാന്‍ പറഞ്ഞു, എന്റെ ആ പാട്ടാണ് ലളിതാമ്മ റിങ്ടോണായി വച്ചതെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി: ജോബ് കുര്യന്‍

നടി കെ.പി.എ.സി. ലളിതയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജോബ് കുര്യന്‍. 

author-image
ഫിലിം ഡസ്ക്
Updated On
New Update
57777

ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ് ജോബ് കുര്യന്‍. നടി കെ.പി.എ.സി. ലളിതയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജോബ് കുര്യന്‍. 

Advertisment

'കെ.പി.എ.സി. ലളിതാമ്മയുമായി മറക്കാനാകാത്ത ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഒരുദിവസം ലളിതാമ്മയെ വഴിയില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടു. ഞാന്‍ എന്റെ വണ്ടിയില്‍ പോകുകയായിരുന്നു. 

ലളിതാമ്മ എന്റെ വണ്ടി നിര്‍ത്തിച്ച് അടുത്തേക്ക് നടന്നുവരുന്നത് കണ്ടു. ഞാന്‍ അത് കണ്ട് അവരുടെയടുത്തേക്ക് പോയി. കാരണം, നമ്മള്‍ ഒരുപാട് ബഹുമാനിക്കുന്ന ആളാണല്ലോ.

7557

അടുത്തെത്തിയപ്പോള്‍ ഒരുപാട് സംസാരിച്ചു. എന്നിട്ട് ലളിതാമ്മയുടെ ഫോണിലേക്ക് വിളിക്കാന്‍ പറഞ്ഞു. നമ്പര്‍ എന്റെ കൈയിലില്ലെന്ന് പറഞ്ഞപ്പോള്‍ അത് പറഞ്ഞ് തന്നു. വിളിച്ചപ്പോള്‍ ലളിതാമ്മയുടെ റിങ്ടോണ്‍ 'പദയാത്ര' പാട്ട്. 

കുറെക്കാലമായി ഇതാണ് എന്റെ റിങ്ടോണ്‍. ഇനിയങ്ങോട്ടും ഇത് തന്നെയാകുമെന്ന് പറഞ്ഞു. എനിക്ക് അതുകേട്ട് കരച്ചില്‍ വന്നു. ഞാന്‍ അവിടെ നിന്ന് കരഞ്ഞു. ലളിതാമ്മ എന്നെ ആശ്വസിപ്പിച്ചു. എനിക്ക് അത് മറക്കാനാകാത്ത അനുഭവമായിരുന്നു...''

Advertisment