തിയേറ്റര്‍ റിലീസിന് ശേഷം സ്വന്തം സിനിമകള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ആമിര്‍ ഖാന്‍

ആമിര്‍ ഖാന്റെ പ്രൊഡക്ഷനില്‍ നിര്‍മിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെര്‍-വ്യൂ രീതിയില്‍ കാണാനാവുക.

author-image
ഫിലിം ഡസ്ക്
New Update
A1

ഒടിടി പ്ലാറ്റുഫോമുകളുടെ സഹായമില്ലാതെ സ്വന്തം സിനിമകള്‍ തിയേറ്റര്‍ റിലീസിന് ശേഷം യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ബോളിവുഡ് താരം ആമിര്‍ ഖാന്‍.

Advertisment

ആമിര്‍ ഖാന്റെ പ്രൊഡക്ഷനില്‍ നിര്‍മിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെര്‍-വ്യൂ രീതിയില്‍ കാണാനാവുക. ഇതിനായി അദ്ദേഹവും ടീമും ചേര്‍ന്ന് ആമിര്‍ ഖാന്‍ ടാക്കിസ് എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. 

ആമിര്‍ ഖാന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം 'സിത്താരെ സമീന്‍ പര്‍' ആയിരിക്കും ഇത്തരത്തില്‍ യൂട്യൂബില്‍ പുറത്തിറങ്ങുന്ന ആദ്യ ആമിര്‍ ചിത്രം. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിനു കീഴില്‍ നിര്‍മ്മിച്ച എല്ലാ സിനിമകളും ചാനലില്‍ പേ-പെര്‍-വ്യൂ മോഡല്‍ പ്രകാരമാകും ലഭ്യമാകുക. 

 

Advertisment