പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത് ചിത്രം ഐ നോബഡി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്

നിസാം ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

author-image
ഫിലിം ഡസ്ക്
New Update
99cf7198-a659-4b35-be0b-0e6de9a9eb32

പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നിസാം ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

Advertisment

അശോകന്‍, മധുപാല്‍, വിനയ് ഫോര്‍ട്ട്, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. മമ്മൂട്ടി ചിത്രം റോഷാക്കിനു ശേഷം നിസാം ബഷീറും സമീര്‍ അബ്ദുളും ഒരുമിക്കുന്ന ചിത്രമാണ് നോബഡി.

ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍,എഡിറ്റര്‍-റെമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈന്‍-അര്‍ഷാദ് നക്കോത്ത്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്-റോണെക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍-ബെനിലാല്‍ ബി,ബിനു ജി നായര്‍, ആക്ഷന്‍-കലൈ കിംഗ്‌സണ്‍, സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്ജ്, വിഎഫ്എക്‌സ്-ലവകുശ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോഷ് കൈമള്‍,പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്‌സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത,സി. വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി.ആര്‍.ഒ. എ.എസ്. ദിനേശ്. 

Advertisment