വിവാഹശേഷം എന്നെ സിനിമാ ലോകം അകറ്റി നിര്‍ത്തുകയായിരുന്നു, എനിക്ക് ഇത്തരം കഥാപാത്രം ആവശ്യമില്ലെന്ന് നിങ്ങള്‍ കരുതി: ജെനീലിയ

ആമിര്‍ ഖാന്‍ നായകനായ സിത്താരെ സമീന്‍ പര്‍ എന്ന ചിത്രത്തില്‍  നായിക ജെനീലിയ ഡിസൂസയാണ്.

author-image
ഫിലിം ഡസ്ക്
New Update
24242

വിവാഹ ശേഷം തന്നെ സിനിമാ ലോകം അകറ്റി നിര്‍ത്തുകയായിരുന്നുവെന്ന് നടി ജെനീലിയ. ജൂണ്‍ 20ന് റിലീസ് ചെയ്യുന്ന ആമിര്‍ ഖാന്‍ നായകനായ സിത്താരെ സമീന്‍ പര്‍ എന്ന ചിത്രത്തില്‍  നായിക ജെനീലിയ ഡിസൂസയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Advertisment

''ഞാന്‍ 'സിത്താരെ സമീന്‍ പര്‍' ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് ആമിര്‍ ഖാന്റെ സിനിമ ചെയ്യാന്‍ സാധിക്കുന്നത് നിന്റെ ഭാഗ്യമാണ് എന്നാണ്. തീര്‍ച്ചയായും അതെ. എന്നില്‍ വിശ്വസിച്ചത് ആമിര്‍ സാറിന്റെ വലുപ്പം. 

64646

അദ്ദേഹം എന്നെ ഓഡിഷന്‍ ചെയ്തിരുന്നു. പക്ഷെ അത് നിങ്ങള്‍ക്കും ചെയ്യാന്‍ സാധിക്കുമായിരുന്നില്ലേ? നിങ്ങള്‍ക്കും എനിക്കൊരു വേഷം ഓഫര്‍ ചെയ്യാമായിരുന്നില്ലേ. 

എന്നാല്‍ നിങ്ങള്‍ പതിവ് രീതി തുടര്‍ന്നു. വിവാഹം കഴിച്ചതോടെ എനിക്ക് ഇത്തരം കഥാപാത്രം ആവശ്യമില്ലെന്ന് നിങ്ങള്‍ കരുതി. ഫിലിം മേക്കിംഗ് രീതികള്‍ മാറി. അതുകൊണ്ട് നിങ്ങളുടെ ചിന്താഗതിയും മാറണം. 

കഥാപാത്രത്തിന്റെ അതേ പ്രായമുള്ള ആളെ കാസ്റ്റ് ചെയ്യാന്‍ ശ്രമിക്കണം. ഞാന്‍ അവതരിപ്പിച്ച കഥാപാത്രത്തേക്കാള്‍ ചെറുപ്പമായ ഒരാളാണ് അഭിനയിക്കുന്നതെങ്കില്‍ അവര്‍ക്ക് ചില ചെറിയ ചെറിയ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചെന്ന് വരില്ല. കാസ്റ്റിംഗ് കൃത്യമാവുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവര്‍ക്കും അവസരം ലഭിക്കുകയും ചെയ്യണം...''