ഷൂട്ടിങ് സെറ്റില്‍ വച്ച് നവാസിന് നെഞ്ചുവേദനയുണ്ടായി, ഷൂട്ടിന് ബുദ്ധിമുട്ടാകണ്ടാന്ന് കരുതി ആശുപത്രിയില്‍ പോയില്ല: വിനോദ് കോവൂര്‍

"വേദന വന്ന സമയത്ത് ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി"

author-image
ഫിലിം ഡസ്ക്
New Update
0fecf09d-8677-4a37-ad2f-636126ed33b8 (1)

കലാഭവന്‍ നവാസിന് സിനിമ ഷൂട്ടിങ് സെറ്റില്‍ വച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍.

Advertisment

''സെറ്റില്‍ വെച്ച് നെഞ്ചുവേദനയുണ്ടായി. ഡോക്ടറെ വിളിച്ച് സംസാരിച്ചു. ഷൂട്ടിന് ബുദ്ധിമുട്ടാകണ്ടാന്ന് കരുതി ആശുപത്രിയില്‍ പോകാതെ അഭിനയ ജോലിയില്‍ മുഴുകി. 

ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷേ, അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു. വേദന വന്ന സമയത്ത് ഡോക്ടറെ പോയി കണ്ടിരുന്നെങ്കില്‍ എന്ന് ചിന്തിച്ച് പോയി...'' - വിനോദ് കോവൂര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Advertisment