ചില സമയങ്ങളില്‍ എന്റെ പാര്‍ട്ട് ടൈം മൂത്ത സഹോദരി, ചിലപ്പോള്‍ അമ്മ; മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്

മകളുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് പൃഥ്വി ജന്മദിനാശംസകള്‍ നേര്‍ന്നത്.

author-image
ഫിലിം ഡസ്ക്
New Update
60617690-66f2-469a-91c3-b1e758f682e1

മകള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസകളുമായി നടന്‍ പൃഥ്വിരാജ്. മകളുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് പൃഥ്വി മകള്‍ക്ക് പതിനൊന്നാം ജന്മദിനാശംസകള്‍ നേര്‍ന്നത്.

Advertisment

''ചില സമയങ്ങളില്‍ എന്റെ പാര്‍ട്ട് ടൈം മൂത്ത സഹോദരി, ചിലപ്പോള്‍ അമ്മ, മുഴുവന്‍ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകള്‍. ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകള്‍. 

b4625275-4337-4f8e-819f-78a9a606e98f

നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. നീയെന്റെ എപ്പോഴത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും. മമ്മയും ദാദയും നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും...'' - പൃഥ്വിരാജ് കുറിച്ചു. 

Advertisment