തനിക്കൊരാളെ പിടിച്ച് വയ്‌ക്കേണ്ട ആവശ്യമില്ല, പങ്കാളി ആഷിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ കടുത്ത എതിര്‍പ്പുണ്ടെന്ന് ട്രാന്‍സ്‌ജെന്‍ഡറും സോഷ്യല്‍ മീഡിയാ താരവുമായ ജാസി.
''ആഷിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ ഞാനും ആഷിയും ഈ എതിര്‍പ്പ് കാര്യമാക്കുന്നില്ല. ആഷിയുടെ ഉമ്മ പറയുന്നത് പോലെ ഞാന്‍ ജാസിയെ പിടിച്ച് വച്ചിട്ടില്ല.
എനിക്കൊരാളെ പിടിച്ച് വയ്‌ക്കേണ്ട ആവശ്യമില്ല. സ്‌നേഹമെന്നാല്‍ പിടിച്ച് വയ്ക്കല്‍ അല്ല. ആഷിയെ ഉമ്മയെ കാണിക്കാതെ ഞാന്‍ പിടിച്ച് വച്ചിരിക്കുകയാണെന്ന് ട്രോളന്‍മാര്‍ പറഞ്ഞിരുന്നു. അത് നുണയാണ്.
എന്നെയും ആഷിയെയും അറിയുന്ന സുഹൃത്തുക്കളുണ്ട്. അവര്‍ക്കറിയാം ഞാനും ആഷിയും തമ്മിലുള്ള റിലേഷന്‍ എങ്ങനെയാണെന്ന്. മൂന്ന് ദിവസം കാണാതിരിക്കാന്‍ ആഷിക്കും എനിക്കും പറ്റില്ല. ആ സ്‌നേഹബന്ധം കൊണ്ടാണ് ആഷി ഇപ്പോഴും എന്റെ കൂടെയുള്ളത്. ആഷിക്ക് അവന്റെ ഉമ്മയെ പോയി കാണാനുള്ള സ്വാതന്ത്രമുണ്ട്. നീ നിന്റെ ഉമ്മയെ കാണാന്‍ പാടില്ലെന്ന് പറഞ്ഞാല്‍ ആഷി ഒരിക്കലും കേള്‍ക്കില്ല.
/filters:format(webp)/sathyam/media/media_files/2025/08/01/b4539a33-fbeb-4127-870b-663d9276538d-2025-08-01-20-40-09.jpg)
അവന് അവന്റെ ഉമ്മ വലുതാണ്. നാളെ ആഷി എന്നോട് നീ നിന്റെ ഉമ്മയെ പോയി കാണരുതെന്ന് പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കില്ലല്ലോ. കാരണം എനിക്കെന്റെ ഉമ്മ വലുതല്ലേ. ഇനി ഉമ്മ പറഞ്ഞത് കേട്ട് ജീവിക്കണമെന്ന് പറഞ്ഞാല്‍ ഞാന്‍ അത് ഉള്‍ക്കൊള്ളും. ആഷിക്ക് ഞാന്‍ ഇല്ലാതെ പറ്റില്ല എന്നൊരു സത്യമുണ്ട്.
ഈയടുത്തും ആഷി വീട്ടില്‍ പോയി രണ്ട് മൂന്ന് ദിവസം നിന്നു. ജാസിയെ ഒഴിവാക്കണം, നീ വേറെ കല്യാണം കഴിക്കണം എന്നാണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ അവനുണ്ടാകുന്ന ഫ്രസ്ട്രേഷനുണ്ട്. എന്നെ അവിടെ നിന്നും ഫോണ്‍ വിളിച്ച് ജാസി ഞാന്‍ നാളെത്തന്നെ വരും, എന്നോട് ഇങ്ങനെയാെക്കെയാണ് ഇവര്‍ പറയുന്നതെന്ന് പറയും. രണ്ട് ദിവസം കൂടി നില്‍ക്ക്, എന്നിട്ട് വാ എന്നാണ് ഞാന്‍ പറയാറുള്ളത്.
/filters:format(webp)/sathyam/media/media_files/2025/08/01/6262267b-29a1-4f26-8904-e7f414491413-2025-08-01-20-40-25.jpg)
ആഷി വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ എന്റെ വീട്ടിലേക്ക് പോകും. തിരിച്ച് ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് ഇങ്ങോട്ട് വരാറ്. സ്വന്തം വീട്ടില്‍ എനിക്കിപ്പോള്‍ മുമ്പത്തേക്കാള്‍ ആക്‌സെപ്റ്റന്‍സ് കിട്ടുന്നുണ്ട്.
ഒരുമിച്ച് ഞങ്ങള്‍ എന്റെ വീട്ടില്‍ പോകാറും താമസിക്കാറുമുണ്ട്. ഉമ്മയ്ക്ക് ആഷിയെ വളരെ ഇഷ്ടമാണ്. എന്നെ ഇപ്പോഴും എന്റെ ഉമ്മ മോനേ എന്നാണ് വിളിക്കുന്നത്. മോളെ എന്ന് ഉമ്മ വിളിക്കണമെന്നില്ല. എന്നാല്‍ ആഷിയുടെ വീട്ടുകാര്‍ എന്നെ മരുമകളായി കാണണം..''