ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/08/02/aa389e3f-b0c6-4d38-9865-f413bac28cb3-2025-08-02-14-57-08.jpg)
നവാസിനു പകരക്കാരനായി കലാഭവനില്‍ വന്നയാളായിരുന്നു താനെന്ന് കലാഭവന്‍ ഷാജോണ്‍.
Advertisment
''നവാസിനു പകരക്കാരനായി കലാഭവനില്‍ വന്നയാളാണ് ഞാന്‍. 'മാട്ടുപ്പെട്ടി മച്ചാന്‍' പോലുളള സിനിമകളിലൂടെ നവാസ് തിരക്കായപ്പോള്‍ അദ്ദേഹത്തിനു പകരക്കാരനായാണ് എന്നെ കലാഭവനിലേക്കു വിളിക്കുന്നത്.
അതിനുശേഷം കലാഭവനില്‍ വന്നപ്പോള്‍ നവാസിനൊപ്പം ഷോ ചെയ്തിരുന്നു. പിന്നീട് അതൊരു സൗഹൃദമായി. ഞങ്ങള്‍ക്കൊരു ഗ്രൂപ്പ് ഒക്കെയുണ്ട്. കോട്ടയം നസീര്‍ ഇക്കയൊക്കെ ഉള്ള ഗ്രൂപ്പാണ്.
അതില്‍ നിറയെ തമാശ പറച്ചിലൊക്കെയായിരുന്നു. രസകരമായ ഒരാളായിരുന്നു നവാസ്. ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. അതേപോലെ തന്നെ ആരോഗ്യം നോക്കുകയും ദുശീലങ്ങളൊന്നും ഇല്ലാത്ത ഒരാള്‍. നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം...''