മലയാളികള്‍ അച്ഛന് നല്‍കുന്ന സ്നേഹം അദ്ദേഹം അര്‍ഹിക്കുന്നതാണെന്ന കുറിപ്പ് പങ്കുവച്ച് കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ മകള്‍ അഹാന കൃഷ്ണ.
''ഇപ്പോള്‍ മലയാളികള്‍ അച്ഛന് നല്‍കുന്ന സ്നേഹം അദ്ദേഹം അര്‍ഹിക്കുന്നതാണ്. അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല. അണ്ടര്‍ഗ്രൗണ്ടിലൂടെ കാര്യങ്ങള്‍ ചെയ്ത് സ്നേഹം കാണിക്കാനെ എനിക്കറിയൂ.
അച്ഛന് വേണ്ട കാര്യങ്ങള്‍ ഞാന്‍ എങ്ങനെയും എത്തിച്ചുകൊടുക്കും. അച്ഛനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന ഒരു കാര്യമുണ്ട്. പണ്ട് എനിക്ക് കണ്ണു കാണില്ലായിരുന്നു. പവറുള്ള ഗ്ലാസാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ 15-16 വയസുള്ളപ്പോള്‍ തന്നെ കണ്ണിന് ലാസിക് സര്‍ജറി ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നു.
/sathyam/media/media_files/2025/06/15/CaDOum6wIHN5pPj9SDFK.jpg)
അങ്ങനെ സര്‍ജറി ചെയ്യാനുള്ള പ്രായമെത്തിയപ്പോള്‍ തിരുനെല്‍വേലിയിലെ ഒരു ആശുപത്രിയില്‍ പോയി. അച്ഛനാണ് എനിക്കൊപ്പം വന്നത്. അമ്മയ്ക്ക് ലേസര്‍ എന്നൊക്കെ കേട്ടാല്‍ ഭയമാണ്. അച്ഛനും അമ്മയും നല്ല കാഴ്ചശക്തിയുള്ളവരാണ്. അതുകൊണ്ടുതന്നെ മകള്‍ക്ക് കാഴ്ച ഇല്ലെന്നത് അവരെ വിഷമിപ്പിച്ചിരുന്നു.
ചെക്കപ്പ് ചെയ്തുകഴിഞ്ഞാലേ സര്‍ജറി ചെയ്യാന്‍ പറ്റുമോയെന്ന് പറയാന്‍ കഴിയൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അങ്ങനെ ചെക്കപ്പ് കഴിഞ്ഞു. അന്ന് അതിനായി ഒരു ലക്ഷം രൂപ തന്ന് സഹായിച്ചത് അച്ഛന്റെ ഒരു സുഹൃത്താണ്. അത്രയും പണത്തിനുള്ള സാഹചര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു.
/sathyam/media/media_files/2025/06/15/WyH6K404XuMFTlTjONBX.jpg)
ഞാനും അച്ഛനും വളരെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ചെക്കപ്പ് കഴിഞ്ഞപ്പോള്‍ വളരെ ഡെയ്ഞ്ചര്‍ ആണെന്നും അപ്പോഴത്തെ ടെക്നോളജി ഉപയോഗിച്ച് സര്‍ജറി നടത്താന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അത് കേട്ടതോടെ എനിക്ക് ആകെ ഷോക്കായി. പൊതുവെ എല്ലാ പ്രശ്നങ്ങളെയും നേരിടുന്ന അച്ഛന്‍ തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്നത് അന്ന് ഞാന്‍ കണ്ടു.
മാത്രമല്ല, എനിക്ക് കൊടുക്കാന്‍ പറ്റുന്ന എന്തെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ കൊടുക്കുമായിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. അതുകേട്ടപ്പോഴാണ്എന്റെ സങ്കടം മാറിയത്. ഭൂമിയില്‍ അങ്ങനെയൊരു വാക്ക് നമ്മുടെ മാതാപിതാക്കള്‍ അല്ലാതെ മറ്റൊരു പറയില്ല...''