രജനികാന്തിന്റെ 75-ാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അണ്ണാമലൈ റീ റിലീസ് ചെയ്യും.
1992 ജൂണ്‍ 27ന് സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത അണ്ണാമലൈ 33 വര്‍ഷത്തിനുശേഷമാണ് റീ റിലീസിന് എത്തുന്നത്.
അണ്ണാമലൈയില്‍ ഖുശ്ബുവാണ് നായിക. ശരത് ബാബു, രാധാ രവി, നിഴലുകള്‍ രവി, മനോരമ എന്നിവരാണ് മറ്റു താരങ്ങള്‍. 1972ല്‍ പുറത്തിറങ്ങിയ രാകേഷ് റോഷന്റെ ഹിന്ദി ചിത്രം ഖുദ്ഗര്‍സിന്റെ റീമേക്കാണ്.
തിയേറ്ററുകളില്‍ 175 ദിവസം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗാനങ്ങള്‍ വൈരമുത്തുവും സംഗീതം ദേവയുമാണ്.