ആ ചുംബനരംഗം എനിക്ക് മോശം അനുഭവമായിരുന്നു, ചുംബിക്കേണ്ടി വരുമെന്നത് എന്നോട് പറഞ്ഞിരുന്നില്ല, എനിക്ക് ചെയ്യേണ്ടി വന്ന ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അത്: മധുബാല

"ആ രംഗം ഒഴിവാക്കണമെന്ന് ഞാന്‍ സംവിധായകനോട് പറയാന്‍ പോയില്ല. വിട്ടു കളഞ്ഞു"

author-image
ഫിലിം ഡസ്ക്
New Update
5353535

ചുംബന രംഗത്തില്‍ അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്ന അനുഭവം പങ്കുവച്ച് നടി മധുബാല. തന്റെ സമ്മതമില്ലാതെ ചുംബന രംഗത്തില്‍ അഭിനയിക്കേണ്ടി വന്നെന്ന് ഒരു അഭിമുഖത്തില്‍ നടി പറയുന്നു. 

Advertisment

''ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ തുടക്കകാലത്ത് പല സിനിമകളും ഞാന്‍ നിരസിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ തന്നോട് മുന്‍കൂട്ടി പറയാതെ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടു. 

535355

ഇന്നത്തെ സിനിമകളില്‍ കാണുന്നത് പോലൊരു ചുംബനമായിരുന്നില്ല അത്. പക്ഷെ അതെനിക്ക് വല്ലാത്ത മോശം അനുഭവമായിരുന്നു. ചുംബിക്കേണ്ടി വരുമെന്നത് ഷൂട്ടിംഗ് തുടങ്ങും മുമ്പ് എന്നോട് പറഞ്ഞിരുന്നില്ല. 

അവര്‍ എന്നെ ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി ആ രംഗം എത്ര പ്രധാനപ്പെട്ടതാണെന്ന് വിശദമാക്കി തന്നു. അതുകൊണ്ടാണ് ഞാനത് ചെയ്തത്. പക്ഷെ എനിക്ക് ചെയ്യേണ്ടി വന്ന ഏറ്റവും ഭയാനകമായ കാര്യമായിരുന്നു അത്. 

535353

എന്നാല്‍ ആ ചുംബന രംഗം സിനിമയ്ക്ക് യാതൊരു തരത്തിലും ഗുണം ചെയ്യുന്നതായിരുന്നില്ല. ആ രംഗം ഒഴിവാക്കണമെന്ന് ഞാന്‍ സംവിധായകനോട് പറയാന്‍ പോയില്ല. വിട്ടു കളഞ്ഞു. അന്ന് ഞാന്‍ തീരെ ചെറുപ്പമായിരുന്നു. ഇന്നത്തെ 22-24 വയസുള്ള കുട്ടികളെല്ലാം നല്ല ബുദ്ധിയുള്ളവരാണ്. ഞാന്‍ പക്ഷെ അങ്ങനെയായിരുന്നില്ല...'' 

 

Advertisment