ആരോപണവിധേയര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയത്: ശ്രീലത നമ്പൂതിരി

"അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന ഇതുപോലൊരു സംഘടന വേറെയില്ല"

author-image
ഫിലിം ഡസ്ക്
New Update
6702ef8b-5c2c-4799-acbc-8228a849c7d3

താരസംഘടനയായ അമ്മയിലെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ആരോപണവിധേയര്‍ മത്സരിക്കുന്നതിനെതിരേ നടി ശ്രീലത നമ്പൂതിരി.

Advertisment

''ആരോപണവിധേയര്‍ക്ക് ഭാരവാഹിയാകാമെങ്കില്‍ പിന്നെ ദിലീപിനെ എന്തിനാണ് മാറ്റിനിര്‍ത്തിയത്. ദിലീപിനെ പുറത്താക്കിയതിന് ഒരു അര്‍ത്ഥമില്ല. ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇതൊക്കെ അറിഞ്ഞു ചെയ്യേണ്ടതാണ്. 

നമ്മള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. അദ്ദേഹം മത്സരിച്ച് ജയിച്ചാല്‍ വീണ്ടും മറ്റൊരു വിവാദം വരും. വീണ്ടും ഇങ്ങനെയുള്ള ആള്‍ക്കാരെ കൊണ്ടുവരികയാണോ എന്ന ചോദ്യം വരും.

അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന ഇതുപോലൊരു സംഘടന വേറെയില്ല. അംഗങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പറയേണ്ടത് ഭാരവാഹികളോടാണ്. ഒരു സംഘടനയിലിരിക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും. ഒരുപാട് പേരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടക്കണം. 

പ്രശ്‌നങ്ങള്‍ നമ്മള്‍ കേള്‍ക്കണം. അപ്പോള്‍ ഇതിനകത്ത് നിന്നുള്ളവര്‍ പല തെറ്റുകള്‍ ചെയ്യുമ്പോള്‍ ആദ്യം ചോദിക്കുന്നത് പ്രസിഡന്റിനോടാണ്. ഈ കേസും വഴക്കുമുള്ളവരെ നമ്മള്‍ വീണ്ടും ഇലക്ഷന് നിര്‍ത്തുകയാണെന്ന് വച്ചാല്‍, അത് ആള്‍ക്കാര്‍ ചോദ്യം ചെയ്യും...''

 

Advertisment