നായകനേക്കാള്‍ ചെറുപ്പം തോന്നണമെന്നും വണ്ണം കുറയ്ക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു, ഞാന്‍ അതികഠിനമായി ട്രെയ്നിംഗ് ചെയ്തു, ഭക്ഷണം കഴിക്കില്ലായിരുന്നു, ഞാന്‍ എന്നെ വേദനിപ്പിക്കുകയായിരുന്നു: വിദ്യാ ബാലന്‍

" 2019 വരെ എല്ലാ സിനിമയും കുറച്ച് വണ്ണം കുറച്ചൂടേ എന്ന് ചോദിച്ചു കൊണ്ടാണ് വന്നിരുന്നത്"

author-image
ഫിലിം ഡസ്ക്
New Update
334dd03d-e75a-4205-8b43-3031976241aa

നായകനേക്കാള്‍ ചെറുപ്പം തോന്നണമെന്നും അതിനാല്‍ വണ്ണം കുറയ്ക്കണമെന്നും തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടി വിദ്യാ ബാലന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

Advertisment

''ചില നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ എന്നെ കാണാന്‍ ചെറുപ്പം തോന്നണമെന്ന് പറയാറുണ്ടായിരുന്നു. കിസ്മത്ത് കണക്ഷന് മുമ്പ് എന്നെ വിളിച്ചു. ഷാഹിദ് രണ്ട് വയസ് ഇളയതാണ്. നീ തടി കുറച്ച് ചെറുപ്പമാകണം എന്നു പറഞ്ഞു. 

1fd42d03-e27f-4660-aaec-f9c8329cf27e

ബോഡിഷെയ്മിംഗ് സട്ടിലായിരുന്നുവെങ്കിലും നില നിന്നിരുന്നു. 2019 വരെ എല്ലാ സിനിമയും കുറച്ച് വണ്ണം കുറച്ചൂടേ എന്ന് ചോദിച്ചു കൊണ്ടാണ് വന്നിരുന്നത്. 

ഞാന്‍ ശ്രമിക്കുന്നില്ലെന്നാണോ കരുതുന്നത്? പറ്റുമായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി തന്നെ ഞാനത് ചെയ്തേനെ. നിങ്ങള്‍ക്ക് മറ്റൊരാളുടെ ശരീരഘടനയാണ് വേണ്ടതെങ്കില്‍ അവരെ തന്നെ കാസ്റ്റ് ചെയ്യുക. എന്നെ വേണമെങ്കില്‍ എന്നെ കാസ്റ്റ് ചെയ്യാമെന്ന് ഞാന്‍ പറയും.

c53a11f0-56d6-4698-894e-d3bafda5ada9

ഞാന്‍ അതികഠിനായി ട്രെയ്നിംഗ് ചെയ്തിരുന്ന സമയമുണ്ട്. തീരെ ഭക്ഷണം കഴിക്കില്ലായിരുന്നു. എന്നിട്ടും മതിയായെന്ന് തോന്നിയില്ല. ഞാന്‍ എന്നെത്തന്നെ വേദനിപ്പിക്കുകയായിരുന്നു. എന്റെ കൂടെ വര്‍ഷങ്ങളായിട്ടുള്ള ട്രെയ്നര്‍ പറഞ്ഞത് നിങ്ങള്‍ എന്റെ ഏറ്റവും ആത്മാര്‍ത്ഥയുള്ള ക്ലയന്റ് ആണെന്നാണ്. 

പക്ഷെ, എനിക്കുണ്ടായിരുന്ന ഹോര്‍മോണ്‍ പ്രശ്നം ആരും കണ്ടെത്തിയിരുന്നില്ല. കഠിനമായ ശരീരവേദന അനുഭവിച്ചിരുന്നു. ശരീരം നീരുവയ്ക്കും. എന്നിട്ടും ഞാന്‍ ട്രെയ്നിംഗ് കഴിഞ്ഞ് നേരെ ഷൂട്ടിലേക്ക് പോകും. അത് ക്രൂരമായിരുന്നു. പക്ഷെ അതിനെയൊന്നും എന്നെ തകര്‍ക്കാന്‍ ഞാന്‍ അനുവദിച്ചില്ല...''

Advertisment