സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ സംവിധായകന്റെ തലയില്‍ മാത്രമായി കെട്ടി വയ്ക്കരുത്, 'ബാന്ദ്ര'മാത്രമാണ് പൂര്‍ണമായും പരാജയപ്പെട്ടത്: ഉദയകൃഷ്ണ

"വിമര്‍ശനങ്ങള്‍ക്കു പകരം വ്യക്തി അധിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ചെവി കൊടുക്കാറില്ല"

author-image
ഫിലിം ഡസ്ക്
New Update
1719de81-6058-4106-aa0d-142287983ddf (1)

സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ സംവിധായകന്റെ തലയില്‍ മാത്രമായി കെട്ടി വയ്ക്കരുതെന്ന് ഉദയകൃഷ്ണ. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''സിനിമയുടെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തിരക്കഥാകൃത്തിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കരുത്. ഞാന്‍ എഴുതിയിട്ടുള്ള സംവിധായകരെല്ലാം മലയാളത്തിലെ പ്രഗത്ഭരാണ്. അവര്‍ തീരുമാനിച്ചുറപ്പിച്ച തിരക്കഥകള്‍ മാത്രമേ സിനിമയാക്കപ്പെട്ടിട്ടുള്ളൂ. 

നാലോ അഞ്ചോ കഥകളുമായിട്ടാണ് സംവിധായകരേയും നിര്‍മാതാക്കളേയും സമീപിക്കുന്നത്. അതില്‍ നിന്നും സംവിധായകന്‍, നായകന്‍, നിര്‍മാതാവ് തുടങ്ങിയവരെല്ലാം ചേര്‍ന്നു വിജയസാധ്യത ഉള്ളതെന്നു കരുതുന്ന ഒരെണ്ണം തെരഞ്ഞെടുക്കുകയാണ് ചെയ്യാറുള്ളത്. 

അവരുടെയൊക്കെ സംശയങ്ങളും അഭിപ്രായങ്ങളും കേട്ട് ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തിയാണ് ഷൂട്ട് ചെയ്യുന്നത്. അല്ലാതെ, ഞാനൊരു തിരക്കഥയെഴുതി ആരെയും കാണിക്കാതെ രഹസ്യമായി ഷൂട്ട് ചെയ്യുന്നതല്ല. 

വിജയത്തിന്റെ ക്രെഡിറ്റില്‍ എല്ലാവരും പങ്കുകാരാകുന്നുണ്ടെങ്കില്‍, പരാജയത്തിന്റെ ഉത്തരവാദിത്തവും എല്ലാവര്‍ക്കും കൂടിയുള്ളതാണ്. അതേസമയം ആറാട്ടും ക്രിസ്റ്റഫറും പോലുള്ള ചിത്രങ്ങള്‍ക്ക് റിലീസിനു മുന്‍പുതന്നെ വലിയരീതിയിലുള്ള ബിസിനസ് നടന്നിരുന്നു. 

അവയൊന്നും നഷ്ടചിത്രങ്ങളല്ല. 'ബാന്ദ്ര'മാത്രമാണ് പൂര്‍ണമായും പരാജയപ്പെട്ടത്. വിമര്‍ശനങ്ങള്‍ക്കു പകരം വ്യക്തി അധിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ചെവി കൊടുക്കാറില്ല...'' 

Advertisment