ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിര്‍ത്തിരുന്നെന്ന് നടി സമാന്ത.
''ഡാന്‍സ് നമ്പര്‍ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിര്‍ത്തിരുന്നു. ഞാനെടുക്കുന്ന തീരുമാനങ്ങളില്‍ ചുറ്റുമുള്ളവരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. ചിലര്‍ അനുകൂലിക്കും. ചിലര്‍ എതിര്‍ക്കും.
/filters:format(webp)/sathyam/media/media_files/2025/06/19/0642aeeb-7db6-4658-85fe-72568756b191-2025-06-19-17-36-50.jpg)
പക്ഷെ പുഷ്പ ഐറ്റം സോങ് വന്നപ്പോള്‍ അവരെല്ലാവരും ചെയ്യേണ്ടെന്നാണ് പറഞ്ഞത്. ആ സമയം മോശമായിരുന്നു. പക്ഷെ എനിക്ക് പാട്ടിന്റെ വരികള്‍ ഇഷ്ടപ്പെട്ടു. ഈ സിനിമ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ആരും ഇങ്ങനെയൊന്ന് മുമ്പ് എനിക്ക് ഓഫര്‍ ചെയ്തിട്ടില്ല.
ഫാമിലി മാനിലെ രാജിയെന്ന കഥാപാത്രം സ്വീകരിച്ചപ്പോഴുള്ള ചിന്ത തന്നെയായിരുന്നു അപ്പോഴും. രാജിയെ എനിക്കവതരിപ്പിക്കാന്‍ പറ്റുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. ഷൂട്ടിന് മൂന്ന് ദിവസം മുമ്പ് ആശങ്കപ്പെട്ടു.
/filters:format(webp)/sathyam/media/media_files/2025/06/19/samantha_ruth_prabhu_2016-2025-06-19-17-37-14.jpg)
അത് പോലെ തന്നെയായിരുന്നു ഊ അണ്ടാവയും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായ അഞ്ഞൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. ആക്ഷന്‍ പറയുന്നത് വരെ ഞാന്‍ വിറയ്ക്കുകയായിരുന്നു. ചലഞ്ചിംഗായ വര്‍ക്കുകള്‍ എനിക്കിഷ്ടമാണ്...''