കലാഭവന്‍ നവാസിന്റെ മരണം: അസ്വാഭാവിക  മരണത്തിന് പോലീസ് കേസെടുത്തു

'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.

New Update
5764d285-45bc-4a11-8e1d-008b0ee0d698 (1)

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.   

Advertisment

'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഇന്നലെ രാത്രി 8.45നാണ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായ നിലയില്‍ നവാസിനെ കണ്ടെത്തുന്നത്. 

തുടര്‍ന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണി മുതല്‍ മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും.

 

Advertisment