കൊച്ചി: ചെറുപ്പം മുതലേ വിന്‍സിയുമായും അവരുടെ കുടുംബവുമായും ബന്ധമുണ്ട്, ക്യാമറയ്ക്ക് മുന്നില്‍ ഒരു പ്രതികരണത്തിനുമില്ലെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം.
''ഷൈന്‍ ടോം ചാക്കോയെ കഴിഞ്ഞ പത്തുകൊല്ലമായി വേട്ടയാടല്‍ തുടരുകയാണ്. വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധമുണ്ട്.
ഇരു കുടുംബങ്ങളും പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരുവരും. ക്യാമറയ്ക്ക് മുന്നില്‍ ഒരു പ്രതികരണത്തിനുമില്ല...'' കുടുംബം പറഞ്ഞു.
സിനിമാ സെറ്റില്‍ ഷൈന്‍ ടോം മോശമായി പെരുമാറിയെന്ന വിന്‍സി അലോഷ്യസിന്റെ പരാതി പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.