കാന്താര സെറ്റില്‍ നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയും 30 അണിയറ പ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ടു.
കര്‍ണാടക ഷിമോഗ ജില്ലയിലെ റിസര്‍വോയറിലാണ് സംഭവം. റിസര്‍വോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ നഷ്ടമായി. ബോട്ട് മറിഞ്ഞത് ആഴം കുറഞ്ഞ സ്ഥലത്തായതിനാല്‍ എല്ലാവരും പരിക്കില്ലാതെ സുരക്ഷിതരായി കരയിലെത്തി.