New Update
/sathyam/media/media_files/2025/08/30/2162d53c-e863-4f66-b094-70670f24abe5-1-2025-08-30-22-43-46.jpg)
ഉത്തര്‍പ്രദേശ് പ്രയാഗ്രാജില്‍ ആയുഷ്മാന്‍ ഖുറാന-സാറാ അലി ഖാന്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'പതി, പത്‌നി ഔര്‍ വോ 2' സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മെറാജ് അലി എന്നയാളാണ് അറസ്റ്റിലായത്.
Advertisment
ബിആര്‍ ചോപ്ര ഫിലിംസിന്റെ ബാനര്‍ ഹെഡ് സൊഹൈബ് സോളാപൂര്‍വാലെ ആണ് ആക്രമണത്തിനിരയായത്. ഓഗസ്റ്റ് 27ന് തോണ്‍ഹില്‍ റോഡില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം.
പ്രദേശവാസികളാണ് ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത ദിവസം തന്നെ കമ്ബനിയുടെ ലൈന്‍ പ്രൊഡ്യൂസര്‍ സൗരഭ് തിവാരി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.