ജാതി നോക്കുന്നവര്‍ ആണെങ്കില്‍ ജാതി നോക്കി ജോലിക്ക് ആളെ വച്ചാല്‍ പോരെ ഞങ്ങള്‍ക്ക്, ഇത്രയും പ്രശ്‌നം നടന്നപ്പോള്‍ പോലും ഞാന്‍ മകളുടെ പോരായ്മയാണ് കണ്ടെത്തിയത്: കൃഷ്ണകുമാര്‍

"മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി സംസാരിച്ചപ്പോഴാണ് അവര്‍ക്ക് മുഴുവന്‍ കാര്യങ്ങളും പിടികിട്ടിയത്"

author-image
ഫിലിം ഡസ്ക്
Updated On
New Update
4646

പ്രശ്‌നങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്കൊപ്പം നിന്ന കേരളക്കരയ്ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''ഒരു ഘട്ടത്തില്‍ ഈ പ്രശ്‌നങ്ങള്‍ എനിക്കും മകള്‍ക്കും എതിരെ നടക്കുന്ന ഗൂഢാലോചനയായിട്ട് പോലും തോന്നി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയി സംസാരിച്ചപ്പോഴാണ് അവര്‍ക്ക് മുഴുവന്‍ കാര്യങ്ങളും പിടികിട്ടിയത്. 

ഏറ്റവും ഉചിതമായ നടപടി എടുത്തിരിക്കുമെന്നും അന്വേഷണം കൃത്യമായിരിക്കുമെന്നും ഉറപ്പ് നല്‍കി. ആര് ഭരിച്ചാലും ഞാന്‍ ഏത് പാര്‍ട്ടിയില്‍ വിശ്വസിക്കുന്ന ആളായാലും ആര് നല്ലത് ചെയ്താലും നല്ലത് നല്ലത് തന്നെയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി വളരെയധികം റിലീഫ് നല്‍കി.

എന്റെ മകള്‍ ചീത്ത വിളിച്ചുവെന്ന് പറഞ്ഞ് അവര്‍ ഒരു വീഡിയോ ഇട്ടു. അതില്‍ ജീവനക്കാര്‍ തന്നെ തങ്ങളുടെ പണം എടുത്ത കാര്യം വ്യക്തമാക്കുന്നുണ്ട്. ചിലര്‍ ചോദിച്ചു നിങ്ങളാരാ പോലീസിനെ പോലെ ചോദ്യം ചോദിക്കാനെന്ന്. 

4244

അവനവന്റെ പണം പോകുമ്പോള്‍ മാത്രമേ അത് അറിയാന്‍ പറ്റൂ. അന്ന് വീഡിയോ എടുത്ത് വച്ചത് നന്നായി ഇല്ലെങ്കില്‍ കഥ മാറിപ്പോകുമായിരുന്നു. എന്താെക്കെ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചത്. ഞാനവരെ തട്ടിക്കൊണ്ടുപോയി, എന്തിനേറെ ഇന്നലെ ബലാത്സംഗ ശ്രമമെന്ന് വരെ എഴുതി വച്ചിട്ടുണ്ട്.

ചാനലില്‍ സംസാരിക്കുമ്പോഴാണ് ജാതിയുടെ കാര്യം അവര്‍ പറഞ്ഞത്. ജാതി നോക്കുന്നവര്‍ ആണെങ്കില്‍ ജാതി നോക്കി ജോലിക്ക് ആളെ വച്ചാല്‍ പോരെ ഞങ്ങള്‍ക്ക്. ഗര്‍ഭിണിയായിരിക്കുന്ന എന്റെ മകളെ പാതിരാത്രി ഒരുത്തന്‍ വിളിച്ചാല്‍ ഞാന്‍ നിഷിധമായ ഭാഷയില്‍ സംസാരിക്കും. 

അവര്‍ക്കൊരു ആവശ്യം വരുമ്പോള്‍ അച്ഛന്‍ കൂടെ നില്‍ക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. അതില്‍ ന്യായവും കൂടിയുണ്ടെങ്കില്‍ ഞാന്‍ ഏത് ലെവലിലോട്ട് വരെയും പോകും. ഇത്രയും പ്രശ്‌നം നടന്നപ്പോള്‍ പോലും ഞാന്‍ അവിടെ എന്റെ മകളുടെ ഒരു പോരായ്മയാണ് കണ്ടെത്തിയത്. 

ഇത്തരം സംഭവങ്ങള്‍ നടന്നത് ദിയയുടെ അശ്രദ്ധ കൊണ്ടാണ്. ഗര്‍ഭിണിയായത് കൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല. പക്ഷേ ഞാന്‍ പറഞ്ഞു കൊടുത്തു. ഇതുപോലെ കൂറെ യുവസംരംഭകര്‍ വരുന്നുണ്ട്. അവരുടെ പ്രശ്‌നം എന്ത് എന്ന് വച്ചാല്‍, ബിസിനസ് ചെയ്ത് പണം വന്ന് തുടങ്ങുമ്പോള്‍ അവര്‍ ഉഴപ്പും. എന്നാല്‍ അപ്പോള്‍ വേണം ശ്രദ്ധ കൂട്ടാന്‍. നമ്മുടെ കണ്ണ് ഓരോ മുക്കിലും മൂലയിലും പോയിരിക്കണം. നമ്മുടെ പ്രസന്‍സ് അവിടെ ഉണ്ടായിരിക്കണം...''