/sathyam/media/media_files/2025/08/15/f15fd33eb9dd1b6c8b101ec5503b431c-2025-08-15-18-01-08.png)
മൂന്ന് വര്‍ഷത്തിന് ശേഷം മ്യൂച്ചലിലെത്തിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് അവതാരികയും നടിയുമായ ജൂവല്‍ മേരി.
''പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ അമ്മയോട് ഞാന്‍ പങ്കുവയ്ക്കുന്നുണ്ട്. എല്ലാ അമ്മമാരും പറയുന്നത് പോലെ പ്രാര്‍ത്ഥിക്കൂ, എല്ലാം ശരിയാകുമെന്നേ എന്റെ അമ്മയും പറഞ്ഞുള്ളൂ. അതിന് അതേ അറിയൂ. എന്റെ അമ്മയ്ക്ക് വലിയ അറിവൊന്നുമില്ല. എനിക്കുമറിയില്ലായിരുന്നു. ഞാനും അതൊക്കെ തന്നെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. കാലങ്ങളോളം ചെയ്തു.
ഒരു പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍ വന്നു നില്‍ക്കേണ്ടി വന്നു. അപ്പോഴുണ്ടായ ഗ്യാപ്പില്‍ ഒരു രാത്രി ഞാന്‍ പെട്ടെന്നങ്ങ് കരഞ്ഞു. സ്റ്റോര്‍ ചെയ്തു വയ്ക്കുന്നത് റിലീസ് ആകുന്നത് പോലെ. എന്റെ അനിയത്തിയോട് പ്രശ്നങ്ങളൊക്കെ പറഞ്ഞു.
അവള്‍ അന്ന് വിവാഹം കഴിച്ച് ഒരു കൊല്ലമേ ആയിട്ടുള്ളൂ. അവള്‍ എന്നോട് പറഞ്ഞത് ചേച്ചി ഇനി തിരിച്ചു പോകണ്ട, ഇത് ശരിയാകില്ല എന്നാണ്. അവള്‍ എന്നേക്കാള്‍ അഞ്ച് വയസ് ഇളയതാണ്. ആ കുട്ടിയ്ക്കുള്ളതിന്റെ പകുതി ബോധം പോലും എനിക്കില്ല അന്ന്.
അവള്‍ എന്നോട് ഇനി പോകണ്ട, ചേച്ചി ഇനി പോയാല്‍ ശരിയാകില്ലെന്ന് പറഞ്ഞു. അവള്‍ക്ക് എന്തോ മനസിലായി. എന്നെ പറഞ്ഞ് ആശ്വസിപ്പിച്ച ശേഷം ഉറങ്ങാന്‍ പറഞ്ഞുവിട്ടു. കരഞ്ഞതിന്റെ സമാധാനത്തില്‍ ഞാന്‍ കിടന്നുറങ്ങി. അവള്‍ ആ രാത്രി അച്ഛന്റേയും അമ്മയുടേയും അടുത്തുപോയി വ്യക്തതയോടെ സംസാരിച്ചു.
ചേച്ചി നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും ഇത് ശരിയാകില്ലെന്നും. ആ കുട്ടിയെടുത്ത നിലപാടിലാണ് എന്റെ കുടുംബത്തിന് കാര്യം മനസിലാകുന്നത്. എന്റെ ഇമോഷണല്‍ ഔട്ട്ബേര്‍സ്റ്റിനെ മനസിലാക്കാന്‍ നേരത്തെ അവര്‍ക്ക് സാധിച്ചിരുന്നില്ല.
വേദനയില്‍ നില്‍ക്കുന്ന ഒരാള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ബഹളങ്ങളായിരിക്കും. വ്യക്തമായിട്ടാകില്ല കമ്യൂണിക്കേറ്റ് ചെയ്യുക. അവള്‍ തേര്‍ഡ് പേഴ്സണ്‍ ആയതിനാല്‍ ഒബ്സെര്‍വ് ചെയ്യുകയും പറയുകയും ചെയ്തു.
അതിന് ശേഷം എനിക്കും ക്ലാരിറ്റിയായി. ഞാന്‍ വീണ്ടും തെറാപ്പിക്ക് പോയിത്തുടങ്ങി. കുറേക്കൂടി ക്ലാരിറ്റിയായി. ഇനിയും ഇത് തുടരാന്‍ പറ്റില്ല, കുടുംബത്തെയല്ല, എന്നെ രക്ഷിക്കണമെന്ന് ബോധ്യപ്പെട്ടു. അതിന് ശേഷം ഡിവോഴ്സിന് ശ്രമിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം മ്യൂച്ചലിലെത്തി വിവാഹ മോചനം നേടി...''