മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ച ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത് ചക്രമായിരുന്നു. ചിത്രത്തിലെ നായിക മീര ജാസ്മിനോടൊപ്പമായിരുന്നു മഞ്ജു പത്രോസിന്റെ ആദ്യ രംഗം. ഇതേക്കുറിച്ച് മഞ്ജു പറയുന്നതിങ്ങനെ...
''മീര ജാസ്മിനൊപ്പമായിരുന്നു ആദ്യ സീന്‍. അതില്‍ മുഖത്ത് അടിക്കുന്ന ഒരു സീനുണ്ട്. നല്ലൊരു പൊട്ടിക്കല്‍ കിട്ടി. മുഖം മാറ്റാന്‍ സാധിച്ചില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിനുമായി ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. അന്ന് മീരയെ കണ്ടപ്പോള്‍ മീര കൂടുതല്‍ ചെറുപ്പവും ഞാന്‍ കൂടുതല്‍ പ്രായവുമായി.
നമ്മള്‍ ഒരുമിച്ച് ചക്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'അയ്യോ ആ ആള്‍ ആണോ, കണ്ടാല്‍ പറയില്ല കേട്ടോ.. നല്ല രീതിയില്‍ മാറിപ്പോയി' എന്നായിരുന്നു മീര ജാസ്മിന്റെ പ്രതികരണം.
/sathyam/media/media_files/2025/06/17/26E3p9LcDqDGq4KM5v5N.jpg)
യഥാര്‍ത്ഥത്തില്‍ എന്നേക്കാളും മൂത്തതാണ് മീര. എന്നാല്‍ കണ്ടാല്‍ പറയില്ല. ഇപ്പോഴാണെങ്കിലും എന്റെ മകളെ പോലിരിക്കും. മീര ജാസ്മിന്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. അവര്‍ ഇമോഷണില ഭയങ്കര വീക്കാണ്.
കൊണ്ടുനടക്കാനൊക്കെ വലിയ പാടാണ് എന്നൊക്കെ പണ്ട് കേട്ടിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമല്ല. നമ്മള്‍ പറയുന്ന കഥകളൊക്കെ കേള്‍ക്കും.
അവര്‍ വലിയ ഡിപ്രഷനിലേക്കും പ്രശ്‌നത്തിലേക്കുമൊക്കെ പോയ സമയത്തെക്കുറിച്ചും ജീവിത ശൈലി മാറ്റിയതും ഇപ്പോഴത്തെ സന്തോഷവും സമാനധനവുമൊക്കെ പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ധൈര്യമാണ്...''