പാന്‍ ഇന്ത്യന്‍ താരമായ പ്രഭാസിന്റെ ഹൊറര്‍ കോമഡി സിനിമയായ 'ദ് രാജാ സാബ്'ന്റെ ടീസര്‍ റിലീസ് ചെയ്തു.
ഈ വര്‍ഷം ഡിസംബര്‍ 5ന് മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡ് തീയ്യറ്ററിലെത്തും.
ഭീതിയുടെ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ദൃശ്യഭംഗിയും തമന്‍ എസ് ഒരുക്കിയിരിക്കുന്ന സംഗീതം കൂടിയെത്തുമ്പോള്‍, ചിത്രം ഒരു പക്കാ കമേഴ്ഷ്യല്‍ എന്റര്‍ടെയ്നര്‍ ആണെന്ന് ടീസറിലൂടെ വ്യക്തമാവുന്നു.
രണ്ട് വ്യത്യസ്ത ലുക്കിലാണ് പ്രഭാസ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രഭാസിനു പുറമേ, മാളവിക മോഹന്‍,നിധി അഗര്‍വാള്‍, റിഥി കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.