സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മകള്‍ക്ക് ആശംസയുമായി നടന്‍ മോഹന്‍ലാല്‍.
''പ്രിയപ്പെട്ട മായക്കുട്ടി, സിനിമയുമായുള്ള നിന്റെ ജീവനാന്ത പ്രണയത്തിന്റെ ആദ്യ ചുവടുവയ്പ്പാകട്ടെ തുടക്കം..'' - മോഹന്‍ലാല്‍ കുറിച്ചു.
ജൂഡ് ആന്റണി വിസ്മയ മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്ററും മോഹന്‍ലാല്‍ പങ്കുവച്ചു. നായികാവേഷത്തിലാണ് വിസ്മയ മോഹന്‍ലാല്‍ എത്തുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ 37-ാം സിനിമയാണിത്.