New Update
/sathyam/media/media_files/2025/06/23/d43ac12e-7820-4910-bcba-c089aa2031af-1-2025-06-23-13-17-59.jpg)
13 വര്‍ഷത്തിന് ശേഷം താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി നടന്‍ ജഗതി ശ്രീകുമാര്‍. കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ മകനോടൊപ്പം വീല്‍ചെയറിലാണ് ജഗതി മീറ്റിങ്ങിനെത്തിയത്.
Advertisment
സഹപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചും തലകുലുക്കിയുമാണ് ജഗതി പ്രതികരിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ജഗതിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മുതിര്‍ന്ന താരം മധു ഓണ്‍ലൈനിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്. 31-ാമത് വാര്‍ഷിക പൊതുയോഗമാണ് കൊച്ചിയില്‍ നടക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറല്‍ ബോഡി യോഗം വിളിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സിദ്ദിഖും ട്രഷറര്‍ ഉണ്ണി മുകുന്ദനും രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും.