രണ്ട് കല്യാണം കഴിച്ചിട്ടും എന്റെ ആഗ്രഹം പോലെ ഒരു ലൈഫ് പാട്‌നര്‍ എനിക്ക് വന്നില്ല, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ മണ്ടത്തരമാണ് ചെയ്തത്, ആര് പറഞ്ഞതും ഞാന്‍ കേട്ടില്ല: ശാന്തി കൃഷ്ണ

"മകനാണ് എന്നെ ഏറ്റവും കൂടുതല്‍ എന്‍കറേജ് ചെയ്യുന്നത്"

author-image
ഫിലിം ഡസ്ക്
New Update
38268522-0be7-4b74-a38d-c826ccc65d5c

1984ല്‍ അന്തരിച്ച നടന്‍ ശ്രീനാഥുമായിട്ടായിരുന്നു ആദ്യ വിവാഹം. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ശേഷം 1998ല്‍ സദാശിവന്‍ ബജോര്‍ എന്നൊരാളെ നടി വിവാഹം ചെയ്തു ആ ബന്ധവും വിവാഹമോചനത്തില്‍ എത്തി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താന്‍ ആഗ്രഹിച്ചത് പോലൊരു പങ്കാളിയെ കിട്ടിയില്ലെന്നത് ഇന്നും മനസില്‍ വിഷമമായി തുടരുന്നുവെന്ന് നടി ശാന്തി കൃഷ്ണ.

Advertisment

''എനിക്കൊരു നല്ല ലൈഫ് പാട്‌നറെ കിട്ടാതെ പോയതിന്റെ വിഷമം ഇപ്പോഴുമുണ്ട്. രണ്ട് കല്യാണം കഴിച്ചിട്ടും എന്റെ ആഗ്രഹം പോലെ ഒരു ലൈഫ് പാട്‌നര്‍ എനിക്ക് വന്നില്ല. ആ ഒരു വിഷമമുണ്ട്. ലൈഫില്‍ അതൊരു മിസിങ് തന്നെയാണ്. കൊടുക്കാനായി ഒരുപാട് സ്‌നേഹം എന്റെ മനസില്‍ ഇപ്പോഴുമുണ്ട്. പക്ഷെ എന്നെ മനസിലേക്ക് എന്റെ ലൈഫിലേക്ക് ആരും വന്നില്ല.

a8a96e00-05e3-496b-aa4a-cd926797798d (1)

പിന്നെ ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ്. ലൈഫിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കരുതുന്നത് എന്റെ മക്കളെയാണ്. പിന്നെ എന്റെ കുടുംബവും. അങ്ങനൊരു കുടുംബത്തില്‍ ജനിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്. അച്ഛനേയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മക്കള്‍ എന്റെ നിധിയാണ്. അവരില്ലെങ്കില്‍ ഞാന്‍ ഇല്ല. അവര്‍ വന്നശേഷമാണ് ലൈഫില്‍ എനിക്കൊരു മോട്ടിവേഷന്‍ ഉണ്ടായത്.

മകനാണ് എന്നെ ഏറ്റവും കൂടുതല്‍ എന്‍കറേജ് ചെയ്യുന്നത്. എന്റെ വിഷമം പറയാന്‍ പാട്‌നര്‍ ഇല്ലാത്തതുകൊണ്ട് മക്കളോടാണ് പറയാറ്. അവരുടെ അമ്മയുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയാം. ആ രീതിയിലെ അവര്‍ എന്നെ കാണൂ. അവരുമായി സംസാരിച്ചാല്‍ തന്നെ ഞാന്‍ ഹാപ്പിയാകും. അടുത്ത മാസം അവരെ കാണാന്‍ അമേരിക്കയ്ക്ക് പോകുകയാണ് ഞാന്‍.

സുഹൃത്തുക്കള്‍ ഒക്കെ കപ്പിള്‍ ആയി യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രമാണ് ഒറ്റയ്ക്ക്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നും പക്ഷെ ഭാവിയില്‍ പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ജീവിതം എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. ഒന്നും ഞാന്‍ പ്ലാന്‍ ചെയ്യുന്നില്ല. 

ഇന്ന് ഞാനായിരുന്ന അവസ്ഥയില്‍ സന്തോഷവതിയാണ്. ഫെയറിടെയ്ല്‍ ചിന്താഗതി എനിക്കുണ്ടായിരുന്നു. അതുകൊണ്ടായിരിക്കും എനിക്ക് ശ്രീനാഥിനോട് അട്രാക്ഷന്‍ തോന്നിയതും. ഉയരമുള്ള സുന്ദരനായിരുന്നു ശ്രീനാഥ്. ഒരു ഡ്രീം ബോയ് ആയിരുന്നു. 

0861b5cf-f1d9-492f-9423-21e5659a2d52

ഞങ്ങള്‍ ജോഡിയായപ്പോള്‍ ആളുകള്‍ക്കും അത് ഇഷ്ടപ്പെട്ടു. നമ്മള്‍ വിചാരിക്കുന്നത് പോലെയാവില്ലല്ലോ ലൈഫില്‍ എല്ലാം നടക്കുന്നത്. പ്രണയം എന്നില്‍ സംഭവിച്ച് പോയതാണ്. ഫിസിക്കല്‍ അട്രാക്ഷന്‍ ഉണ്ടായിരുന്നു. പിന്നെ സംസാരവും പെരുമാറ്റവും ഇഷ്ടപ്പെട്ടു. അന്ന് എന്റെ പ്രായവും അതായിരുന്നു. ഇരുപതാമത്തെ വയസിലായിരുന്നു വിവാഹം. കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയുമാണ് പ്രണയിച്ചിരുന്നത്.

ഇത്ര ചെറുപ്പത്തിലെ വിവാഹം കഴിക്കേണ്ടത് ചേട്ടന്മാരും അച്ഛനും അമ്മയും എല്ലാം എന്നോട് പല പ്രാവശ്യം പറഞ്ഞു. കല്യാണം കഴിക്കുകയാണെങ്കില്‍ ശ്രീനാഥ് മതി. അതല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു ഞാന്‍. പിടിവാശിയായിരുന്നു. 

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ശരിയാണ്. മണ്ടത്തരമാണ് ചെയ്തത്. ആര് പറഞ്ഞതും ഞാന്‍ കേട്ടില്ല. എന്റെ ലൈഫിലെ പ്രധാനപ്പെട്ട തീരുമാനം ഞാന്‍ തന്നെ എടുത്തു. അത് രണ്ടും ശരിയായതുമില്ല. ബ്രഹ്മിണ്‍ സ്‌റ്റൈലില്‍ ബോംബെയില്‍ വച്ചായിരുന്നു കല്യാണം. എന്റെ ലൈഫിലുണ്ടായ അപ്പ് ആന്റ് ഡൗണ്‍സ് കേട്ട് കഴിഞ്ഞാല്‍ തോന്നും എങ്ങനെ ഇപ്പോഴും ചിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്ന്...'' 

Advertisment