തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബര്‍ 16ന് പ്രദര്‍ശനത്തിന്

തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബര്‍ 16ന് പ്രദര്‍ശനത്തിന്

author-image
ഫിലിം ഡസ്ക്
New Update
32e22b08-7eea-4b08-ba15-61454f1d22cb

ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ബിരിയാണിക്കു ശേഷം സജിന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ഒക്ടോബര്‍ 16ന് പ്രദര്‍ശനത്തിന്.

Advertisment

കേരളത്തിലെ മാഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീവിശ്വാസങ്ങളും, ഐതിഹ്യവും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍ത്തികളും അതിലൂടെ മനുഷ്യജീവിതത്തെ ബാധിക്കുന്ന അനുഭവങ്ങളും ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് തിയേറ്റര്‍.

റിമ കല്ലിംഗലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണന്‍ബാലകൃഷ്ണന്‍,മേഘ രാജന്‍,ആന്‍ സലിം,ബാലാജി ശര്‍മ, ഡി.രഘൂത്തമന്‍,അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍,ലക്ഷ്മി പത്മ,മീന രാജന്‍,ആര്‍ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രന്‍,അശ്വതി,അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം ശ്യാമപ്രകാശ് എം.എസ് നിര്‍വഹിക്കുന്നു. സഹനിര്‍മ്മാണം-സന്തോഷ് കോട്ടായി. എഡിറ്റിംഗ്-അപ്പു എന്‍ ഭട്ടതിരി, സംഗീതം-സയീദ് അബ്ബാസ്,സിങ്ക് സൗണ്ട്- ഹരികുമാര്‍ മാധവന്‍ നായര്‍,

സൗണ്ട് മിക്‌സിംഗ് ജുബിന്‍ രാജ്, അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍-ഡോക്ടര്‍ സംഗീത ജനചന്ദ്രന്‍(സ്റ്റോറീസ് സോഷ്യല്‍). പി.ആര്‍.ഒ- എ.എസ് ദിനേശ്.

Advertisment