മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നല്‍കി.
സൗബിന്‍ ഷാഹിര്‍ ഇന്ന് ഹാജരാകില്ലെന്ന് പോലീസ് അറിയിച്ചു. ഹാജരാകാനുള്ള സമയം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും ഈ മാസം 27നു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായും പോലീസ് അറിയിച്ചു.
14 ദിവസത്തിനകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
സിനിമയ്ക്ക് വേണ്ടി ഏഴു കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശിയായ സിറാജ് വലിയ തുറ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.