New Update
/sathyam/media/media_files/2025/08/20/mammootty-kozhi-thankachan-oru-kuttanadan-blog-2025-08-20-10-13-08.jpg)
മമ്മൂട്ടി തിരികെ കൊച്ചിയിലെത്തി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. താരം ഇപ്പോഴും ചെന്നൈയില്‍ തന്നെയാണ്. മമ്മൂട്ടി തിരികെ കൊച്ചിയിലെത്തി എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്.
Advertisment
മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ സുല്‍ഫത്തിനും മക്കളായ സുറുമിക്കും ദുല്‍ഖറിനുമൊപ്പം കൊച്ചിയിലെത്തിയ താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോഴത്തേതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്.
പൂര്‍ണരോഗമുക്തി നേടിയ വാര്‍ത്തകള്‍ ചൊവ്വാഴ്ച സ്ഥിരികരിച്ചെങ്കിലും കൊച്ചിയിലേയ്ക്ക് എന്നെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി അദ്ദേഹം കൊച്ചിയിലുണ്ടാകും.