ജഗദീഷ് പിന്മാറി ആ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വന്നാല്‍ നാണക്കേട്, അമ്മയിലുളള അംഗങ്ങള്‍ പരസ്പരം തര്‍ക്കിക്കുന്നുണ്ട്, എന്റെ നോമിനേഷന്‍ എടുത്തുകളഞ്ഞാല്‍ ഞാന്‍ കോടതിയില്‍ പോകും: ദേവന്‍

"അമ്മ അന്യം നിന്ന് പോകാതിരിക്കാനാണ് ഞാന്‍ മത്സരിക്കുന്നത്.."

author-image
ഫിലിം ഡസ്ക്
Updated On
New Update
e4da7e19-70f4-4e23-beae-4ff384e5625b

അമ്മ സംഘടനയെ പഴയ രീതിയിലാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് നടന്‍ ദേവന്‍. അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 

Advertisment

''മോഹന്‍ലാലിന് വൈകാരികമായി ബന്ധമുള്ള സംഘടനയാണ് അമ്മ. അതുകൊണ്ടാണ് സംഘടനയെ ഒഴിവാക്കി മോഹന്‍ലാല്‍ പോകില്ലെന്ന് എല്ലാവരും പ്രതീക്ഷിച്ചത്. മോഹന്‍ലാല്‍ നോമിനേഷന്‍ കൊടുക്കുമോയെന്ന് ഞാന്‍ അവസാനം വരെ നോക്കി. 

അപ്പോഴാണ് എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മനസിലായത്. നമ്മള്‍ തുടങ്ങിയ സംഘടന അന്യം നിന്ന് പോകാന്‍ പാടില്ലെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമ്മയിലുളള അംഗങ്ങള്‍ പരസ്പരം തര്‍ക്കിക്കുന്നുണ്ട്. പക്ഷെ ഇത് ബാധിക്കുന്നത് അമ്മ എന്ന സംഘടനെയാണ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ് അമ്മ. സംഘടനയുടെ സഹായങ്ങള്‍ കൈപ്പറ്റാന്‍ നില്‍ക്കുന്ന ഒരുപാട് ആളുകളുണ്ട്. അമ്മ അന്യം നിന്ന് പോകാതിരിക്കാനാണ് ഞാന്‍ മത്സരിക്കുന്നത്. 

ഞാന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയേക്കുമെന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്ത പോയത് എങ്ങനെയാണെന്ന് അറിയില്ല. ഞാന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചതാണ്. കഷ്ടപ്പെടുന്നവരുടെ ജീവിതത്തിന് വില കൊടുക്കണം. അതിനാണ് ഞാന്‍ മത്സരിക്കുന്നത്.

ഒരു തെറ്റും ഇതുവരെയുണ്ടാകാത്ത ഒരേയൊരു നടന്‍ ഞാനാണെന്നാണ് സഹപ്രവര്‍ത്തകരുടെ അഭിപ്രായം. മമ്മൂട്ടിയെ മമ്മൂട്ടിയെന്ന് വിളിക്കുന്ന ഒരു നടന്‍ ഞാനാണെന്നാണ് പല സംവിധായകരും പറഞ്ഞിട്ടുണ്ട്. ഒരു മീറ്റിംഗില്‍ മമ്മൂട്ടിയുടെ തെറ്റായ അഭിപ്രായം തിരുത്തണമെന്ന് ഞാന്‍ ശക്തമായി പറഞ്ഞിട്ടുണ്ട്. ദിലീപിനെ പോലൊരു ശക്തനായ നടനെവരെ അമ്മ പുറത്താക്കി. മമ്മൂട്ടിയുടെ വീട്ടില്‍ വച്ചാണ് ഞങ്ങള്‍ തീരുമാനമെടുത്തത്.

ജഗദീഷ് പിന്മാറി ആ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വന്നാല്‍ അത് അവര്‍ക്കല്ലേ നാണക്കേടാകുന്നത്. അത് സ്ത്രീകള്‍ക്കല്ലേ നാണക്കേട്. സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചാല്‍ എന്റെ നോമിനേഷന്‍ എടുത്തുകളയുമെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ കോടതിയില്‍ പോകും...'' 

 

Advertisment