ഭൂതകാലം വര്‍ത്തമാനമായി മാറുമ്പോള്‍, ഭാവി ഭൂതകാലത്തെ മാറ്റുന്നു; 'ആട് 3'യുടെ റിലീസ് പ്രഖ്യാപന പോസ്റ്റര്‍

ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
a27617ff-356e-4025-88e0-d343bc052d81

ഷാജി പാപ്പന്റെ മൂന്നാം വരവ് വെറും വരവായിരിക്കില്ല എന്ന സൂചനയുമായാണ് 'ആട് 3'യുടെ റിലീസ് പ്രഖ്യാപന പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ടൈം ട്രാവല്‍ ആകും സിനിമയുടെ പ്രത്യേകതയെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.

Advertisment

ഏറ്റവും പുതിയ പോസ്റ്ററില്‍ 'ഭൂതകാലം വര്‍ത്തമാനമായി മാറുമ്പോള്‍, ഭാവി ഭൂതകാലത്തെ മാറ്റുന്നു' എന്നാണ് കുറിച്ചിരിക്കുന്നത്. അതുപോലെ ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

''പാപ്പോയ്.. എല്ലാ ലോകങ്ങളിലും എല്ലാ കാലങ്ങളിലും ഹാപ്പി ബര്‍ത്തഡേ'' എന്നാണ് പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ച പോസ്റ്റര്‍. ഈ പോസ്റ്ററുകളിലൂടെയാണ് സിനിമ ടൈം ട്രാവല്‍ ആണെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കുന്നത്.

ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. മിഥുന്‍ തന്നെയാണ് ആട് 3യുടെ തിരക്കഥ ഒരുക്കുന്നത്.

സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളില്‍ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സിനിമ അടുത്ത വര്‍ഷം മാര്‍ച്ച് 19 ന് റിലീസ് ചെയ്യും.

വലിയ മുതല്‍മുടക്കില്‍ അമ്പതുകോടിയോളം രൂപ മുടക്കു മുതലില്‍ നിര്‍മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഫാന്റസി-കോമഡി പശ്ചാത്തലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ് ചിത്രത്തിനു പിന്നില്‍ ഒളിപ്പിച്ചിരിക്കുന്നത്.

നിരവധി വിദേശ താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്. നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിര്‍മാതാവ് വിജയ് ബാബു പറഞ്ഞു.

പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ഇന്ദ്രന്‍സ്, നോബി, ഭഗത് മാനുവല്‍ ഡോ. റോണി രാജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, ചെമ്പില്‍ അശോകന്‍, നെല്‍സണ്‍, ഉണ്ണിരാജന്‍ പി.ദേവ്, സ്രിന്ധാ, ഹരികൃഷ്ണന്‍, വിനീത് മോഹന്‍ എന്നിവര്‍ അണിനിരക്കുന്നു.

സംഗീതം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. എഡിറ്റിംഗ് ലിജോ പോള്‍. കലാസംവിധാനം അനീസ് നാടോടി. മേക്കപ്പ് റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ സ്റ്റെഫി സേവ്യര്‍. സ്റ്റില്‍സ് വിഷ്ണു എസ്. രാജന്‍. പബ്‌ളിസിറ്റി ഡിസൈന്‍ കൊളിന്‍സ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സെന്തില്‍ പൂജപ്പുര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി. സുശീലന്‍. പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ, തേനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും. പിആര്‍ഓ വാഴൂര്‍ ജോസ്.

Advertisment