ഏറ്റവുമധികം ദൈവത്തെ വിളിച്ച ഒരേയൊരു പടമാണ് മാന്നാര്‍ മത്തായി സ്പീക്കിംങ് എന്ന് നടി പ്രിയങ്ക.
''സിനിമാ ഫീല്‍ഡില്‍ ഞാന്‍ ഏറ്റവും അധികം ദൈവത്തെ വിളിച്ച ഒരേയൊരു പടമാണ് മാന്നാര്‍ മത്തായി സ്പീക്കിംഗ്. സീനൊക്കെ കേറിപ്പോവും ബസില്‍ പോവുന്നതും മറ്റുമൊക്കെ.
ആ പാട്ടിലെ ലാസ്റ്റ് സീന്‍ ഉണ്ടല്ലോ, അതാണ് പ്രശ്നം. പാട്ടും പാടണം, വാളെടുത്ത് വെട്ടുകയും വേണം. ഇന്നത്തെ പോലെയല്ല അന്ന് ഫിലിമാണ്, അതിന്റെ സൗണ്ട് ഇങ്ങനെ കേള്‍ക്കുന്നുണ്ടാവും. അതുകൊണ്ട് റീടേക്ക് എടുക്കുക എന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടാണ്.
എനിക്ക് ഭയങ്കര വിഷമമായി. അവസാനം ഞാന്‍ പഴനിമല മുരുകന്റെ മല ചവുട്ടി കയറാമെന്ന് നേര്‍ന്ന ശേഷമാണ് ആ സീനൊക്കെ എടുത്തത്. അന്ന് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് മരിച്ചുപോയ സിദ്ദിഖ് സാര്‍ ആയിരുന്നു.
ഒരിക്കലും എനിക്ക് അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. പുള്ളി മരിച്ചപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നില്ല. എനിക്കത് കാണാന്‍ കഴിയുമായിരുന്നില്ല. എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാട് ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം.
ആ കാഴ്ച കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. കണ്ടില്ലെങ്കില്‍ എനിക്ക് മരിച്ചതായിട്ട് ഫീല്‍ ചെയ്യില്ല. എനിക്ക് അത്രയ്ക്കും സങ്കടം ആയിരുന്നു.
ആ സിനിമ എനിക്ക് വലിയ ബ്രേക്ക് ആയിരുന്നു. അതിലെ പ്രകടനം കണ്ടിട്ടാണ് എന്നെ വെങ്കലത്തിലേക്ക് വിളിക്കുന്നത്. ഇന്നച്ചനും വേണുച്ചേട്ടനും കൂടി പറഞ്ഞിട്ടാണ് എന്നെ നടത്തറ കനകം എന്ന വേഷത്തിലേക്ക് അതിലേക്ക് വിളിച്ചത്.
ക്യാമറ മാന്‍ ആനന്ദക്കുട്ടന്‍ സാര്‍ അദ്ദേഹവും മരിച്ചുപോയി, പിന്നെ സിദ്ദിഖ് സാറും അവര്‍ ഇല്ലായിരുന്നെങ്കില്‍ ആ വേഷം ചെയ്യില്ലായിരുന്നു.
ഇതാരാ ശോഭനയെ പോലെ ഡാന്‍സ് കളിക്കുന്നത് എന്നൊക്കെയാണ് അന്ന് സ്റ്റേജിന്റെ മുന്നില്‍ ഇരുന്നവര്‍ വരെ ചോദിച്ചത്. ഞാന്‍ ഡാന്‍സ് ഒന്നും പഠിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റിയെങ്കില്‍ അത് എന്റെ നിമിത്തമാണ്...''