/sathyam/media/media_files/2024/12/20/wBfig6tBTYJv1QdzrdWv.jpg)
ജീവനുണ്ടെന്ന് തോന്നണമെങ്കില്‍ നമുക്ക് പ്രണയമുണ്ടാകണമെന്ന് നടി നിഷാ സാരംഗ്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
/sathyam/media/media_files/2024/12/20/LkDsilVVl9sC4FcaRjoO.jpg)
''പ്രണയം വളരെ രസകരമാണ്. ചെറുപ്പക്കാരൊക്കെ മരത്തിന്റേം പോസ്റ്റിന്റേം വണ്ടീടേമൊക്കെ സൈഡില്‍ നിന്ന് പ്രണയിക്കുന്നത് കാണാം. എന്നാല്‍ പ്രായമായവരുടെ പ്രണയം അങ്ങനെയല്ല. അവര്‍ പ്രണയിക്കുകയാണെന്ന് മനസിലാകുകയേ ഇല്ല. എന്നാല്‍ ഒടുക്കത്തെ പ്രണയവും ആയിരിക്കും.
/sathyam/media/media_files/2024/12/20/24I8lSBKtNzKFyixLOvM.jpg)
മരിക്കുന്നിടം വരെ പ്രണയം വേണം. എന്നാലേ ജീവനുണ്ടാകൂ. ചലിക്കാത്ത വസ്തുവിന് ഒരിക്കലും പ്രണയമുണ്ടാകില്ല. നമുക്ക് ജീവനുണ്ടെന്ന് തോന്നണമെങ്കില്‍ നമുക്ക് പ്രണയമുണ്ടാകണം.
അപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും എനിക്ക് പ്രണയമുണ്ടെന്ന്. ഉണ്ടാകുമായിരിക്കാം.
കാരണം എനിക്ക് എല്ലാവരോടും പ്രണയമാണ്. അളക്കാന്‍ പറ്റാത്ത സ്‌നേഹമാണ് പ്രണയം. പാറുക്കുട്ടിയൊക്കെ എന്റെ അടുത്തേക്ക് വരുമ്പോള്‍ എനിക്ക് ഊര്‍ജമാണ്. ഉള്ളില്‍ എല്ലാരോടും സ്‌നേഹമുണ്ടാകണം.
/sathyam/media/media_files/2024/12/20/smYIP5xDxDVSwgS5O0Xi.jpg)
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ചിരിക്കും. കാരണം രാത്രി ഉറങ്ങുന്നതിന് മുമ്പ് എനിക്ക് കിട്ടിയ എല്ലാത്തിനും ഭഗവാനോട് നന്ദി പറഞ്ഞ് കിടന്ന് എണീക്കുമ്പോള്‍ എനിക്ക് ജീവനുണ്ടല്ലോ. ഇതിനപ്പുറം ഭാഗ്യവും സന്തോഷവുമൊന്നും നമ്മുടെ ജീവിതത്തില്‍ ഇല്ല. ഇതെല്ലാം തിരിച്ചറിഞ്ഞാല്‍ പിന്നെ ഈ ലോകത്ത് പ്രണയവും സമ്പത്തും ഒന്നുമല്ല. ഏറ്റവും വലുത് നമ്മള്‍ ജീവിച്ചിരിക്കുകയെന്നതാണ്...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us