New Update
/sathyam/media/media_files/2024/12/19/oMLFMf5A2CARo0E4yPjz.jpg)
വലിയ പ്രതീക്ഷകളോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍ എന്ന് നടന്‍ മോഹന്‍ലാല്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
/sathyam/media/media_files/2024/12/19/x5daCCOpwHyRCA8nR8Vv.jpg)
''വലിയ പ്രതീക്ഷകളോടെ ഞാന്‍ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. വളരെ നല്ല സിനിമയായിരുന്നു അത്. പക്ഷെ, അത് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.
എന്നേക്കാള്‍ എന്റെ ആരാധകരും പ്രേക്ഷകരുമാണ് അന്നതില്‍ വിഷമിച്ചത്. ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ആ അഭിനേതാവിന്റെ ചുമലിലേക്കാണ് വരുന്നത്.
/sathyam/media/media_files/2024/12/19/8AvQ3LN1ayGIEdGYdCJx.jpg)
പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുക എന്നത് എനിക്കൊരു വെല്ലുവിളിയാണ്. ഒരുപാട് കഥകള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ, പലപ്പോഴും പലരും കഥ പറയാന്‍ വരുമ്പോള്‍ ആ കഥകളില്‍ ഞാന്‍ കാണുന്നത് മോഹന്‍ലാലിനെ തന്നെയാണ്. അതിനെ തുടച്ചു മാറ്റണം...''
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us