/sathyam/media/media_files/2025/07/19/0999fe26-88cd-4a31-8a30-477cb14e1872-2025-07-19-11-45-18.jpg)
സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. നവാഗതനായ അഭിലാഷ് ആര്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ഡോസ് എന്നാണ് പേര്.
മെഡിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് സംവിധായകന്‍ വിനയന്‍ നിര്‍വഹിച്ചു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ പ്രേക്ഷരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഡോസ് എന്ന് സംവിധായകന്‍ അഭിലാഷ് പറഞ്ഞു.
എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷാന്റോ തോമസ് നിര്‍മ്മിക്കുന്ന ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിതാ ഫാത്തിമ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്ന ഡോസിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ ടൈറ്റില്‍ ലോഞ്ച് മമ്മുട്ടി കമ്പനി, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നിര്‍വഹിച്ചു.
മലയാള സിനിമയില്‍ ഒരു കഥാപാത്രത്തിനു വേണ്ടി സിജു വില്‍സണെ പോലെ ഇത്രയേറെ അധ്വാനിക്കുന്ന താരങ്ങള്‍ കുറവാണെന്നും ഉടന്‍ തന്നെ സിജുവിനെ നായകനാക്കി വലിയൊരു പ്രോജക്ട് ഉണ്ടാകുമെന്നും സംവിധായകന്‍ വിനയന്‍ പറഞ്ഞു.
വണ്ടര്‍മൂഡ്‌സ് പ്രൊഡക്ഷന്‍സ്, മസ്‌ക്കറ്റ് മൂവി മേക്കേഴ്‌സ്, സിനിമ നെറ്റ് വര്‍ക്ക്, വില്‍സണ്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണവുമായി സഹകരിക്കുന്നുണ്ട്. ലോഞ്ചിംഗ് ചടങ്ങില്‍ സഹനിര്‍മ്മാതാവ് അങ്കിത് ത്രിവേദി, കുര്യന്‍ മാത്യു, ജോ ജോണി ചിറമ്മല്‍ സംവിധായകരായ ബോബന്‍ സാമുവല്‍,സൂരജ് ടോം, അഭിനേതാക്കളായ റോണി ഡേവിഡ് രാജ്, സഞ്ജു ശിവറാം, അശ്വിന്‍ ജോസ്, രശ്മി ബോബന്‍ തുടങ്ങിയവരും പങ്കെടുത്തു.
വിഷ്ണു പ്രസാദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍- ശ്യാം ശശിധരന്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ഓഡിയോഗ്രാഫി- ജിജു ടി ബ്രൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനന്ദു ഹരി, പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പു മാരായി, കോസ്റ്റ്യൂം- സുല്‍ത്താന റസാഖ്, മേക്കപ്പ്- പ്രണവ് വാസന്‍, പ്രൊജക്ട് ഡിസൈന്‍- മനോജ് കുമാര്‍ പാരിപ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രസാദ് നമ്പിയന്‍കാവ്, ആക്ഷന്‍- കലൈ കിംഗ്‌സണ്‍, പ്രൊജക്ട് കോഡിനേറ്റര്‍- ഭാഗ്യരാജ് പെഴുംപാര്‍, കാസ്റ്റിംഗ്- സൂപ്പര്‍ ഷിബു, പിആര്‍ഒ- സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി- വര്‍ഗീസ് ആന്റണി ,കണ്ടന്റ് ഫാക്ടറി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒപ്പറ, ഡിജിറ്റല്‍ പിആര്‍ഒ- അഖില്‍ ജോസഫ്, ഡിസൈന്‍- യെല്ലോ ടൂത്ത്.
പത്തനതിട്ടയും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍.